ചന്ദ്രശേഖർ, ജിഗ്നേഷ്​, രാഹുൽ, യെച്ചൂരി... ഇനിയും വൈകുന്നവർ വേട്ടക്കാർക്കൊപ്പമാണ്

കോഴിക്കോട്​: ​ സംഘ്​പരിവാർ അനുകൂലികൾ വംശഹത്യക്ക്​ കോപ്പുകൂട്ടു​േമ്പാൾ കെജ്​രിവാൾ, ജ​ി​ഗ്നേഷ്​ മേവാനി, രാ ഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, കനയ്യ കുമാർ എന്നിവരെയെല്ലാം രാജ്യതലസ്ഥാനത്തേക്ക്​ ക്ഷണിച്ചുകൊണ്ടുള്ള അധ്യാപക ൻ കൂടിയായ ഷിജു ദിവ്യയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​ വൈറലാകുന്നു. പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്ന വർ വേട്ടക്കാർക്കൊപ്പമാണ് എന്നോർമിപ്പിക്കുന്ന അധ്യാപക​​​​​​െൻറ വരികൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറ ലായിട്ടുണ്ട്​.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​​​​​െൻറ പൂർണരൂപം

കത്തുകയാണ് ദില്ലി. തെരുവിൽ ചോര പടരു ന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു. ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ
നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘർഷമെന്നും വിളിക്കും.
'ദില്ലിയിൽ സംഘർഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാർ അല്ലലേതുമില്ലാതെ ഉറങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഒരു ചുല്യാറ്റും ഒന്നും തിരുത്തില്ല.

"ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവൻ വെടിയു"മെന്ന് പറയാൻ , പ്രാർത്ഥന കൊണ്ടെങ്കിലും ഒപ്പം നിൽക്കാൻ നമുക്കിന്ന് ഒരു ഗാന്ധിയില്ല.

ഈ നിസ്സഹായതയും അനാഥത്വവും മറികടക്കേണ്ടതുണ്ട്.

ശ്രീ. കെജരിവാൾ
ഇത് നിങ്ങൾ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്..
തെരുവിലിറങ്ങൂ സുഹൃത്തേ ,

രാഹുൽ / പ്രിയങ്ക
നിങ്ങളുടെ പേരിലും പാരമ്പര്യത്തിലും ഇനിയും മിടിപ്പു നിലയ്ക്കാത്തൊരു പ്രതീക്ഷയുണ്ട്.

സീതാറാം
രാജസ്ഥാനത്തെ , മഹാരാഷ്ട്രത്തെ ചെങ്കടലാക്കിയ നിങ്ങളുടെ യൗവ്വനങ്ങളെ ദില്ലിയിലേക്കു വിളിക്കൂ.

ചന്ദ്രശേഖർ / ജിഗ്നേഷ് / കനയ്യ
നിങ്ങളുടെ വിളി കേൾക്കുന്ന ഗ്രാമങ്ങളാൽ ദില്ലിയെ വലയം ചെയ്യൂ.

വേട്ടക്കാർക്കും ഇരകൾക്കുമിടയിൽ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണ്.
പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവർ വേട്ടക്കാർക്കൊപ്പമാണ്.

നിങ്ങളുടെ വാക്കുകളുടെ ചുടലയിൽ നിങ്ങൾ തന്നെ പെട്ടു പോവും.

Tags:    
News Summary - rahul gandhi kejriwal kanhayya jignesh caa shaheen bagh delhi burning india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.