ചന്ദ്രശേഖർ, ജിഗ്നേഷ്, രാഹുൽ, യെച്ചൂരി... ഇനിയും വൈകുന്നവർ വേട്ടക്കാർക്കൊപ്പമാണ്
text_fieldsകോഴിക്കോട്: സംഘ്പരിവാർ അനുകൂലികൾ വംശഹത്യക്ക് കോപ്പുകൂട്ടുേമ്പാൾ കെജ്രിവാൾ, ജിഗ്നേഷ് മേവാനി, രാ ഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, കനയ്യ കുമാർ എന്നിവരെയെല്ലാം രാജ്യതലസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുള്ള അധ്യാപക ൻ കൂടിയായ ഷിജു ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്ന വർ വേട്ടക്കാർക്കൊപ്പമാണ് എന്നോർമിപ്പിക്കുന്ന അധ്യാപകെൻറ വരികൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറ ലായിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം
കത്തുകയാണ് ദില്ലി. തെരുവിൽ ചോര പടരു ന്നു. വേഷം കൊണ്ട് തിരിച്ചറിയുന്നു. തല്ലുന്നു. കൊല്ലുന്നു. വീടാക്രമിക്കുന്നു. ഏകപക്ഷീയമായ ഈ കടന്നാക്രമണങ്ങളെ
നാളെ നമ്മുടെ ഉദാസീന ബോധം കലാപങ്ങളെന്നും മതസംഘർഷമെന്നും വിളിക്കും.
'ദില്ലിയിൽ സംഘർഷമെന്നോ ' 'കലാപ'മെന്നോ അച്ചു നിരത്തി ദേശീയ പത്രാധിപന്മാർ അല്ലലേതുമില്ലാതെ ഉറങ്ങിത്തുടങ്ങിയിട്ടുണ്ടാവും. ഒരു ചുല്യാറ്റും ഒന്നും തിരുത്തില്ല.
"ഞാനിതാ ഈ ചോരയെച്ചൊല്ലി ജീവൻ വെടിയു"മെന്ന് പറയാൻ , പ്രാർത്ഥന കൊണ്ടെങ്കിലും ഒപ്പം നിൽക്കാൻ നമുക്കിന്ന് ഒരു ഗാന്ധിയില്ല.
ഈ നിസ്സഹായതയും അനാഥത്വവും മറികടക്കേണ്ടതുണ്ട്.
ശ്രീ. കെജരിവാൾ
ഇത് നിങ്ങൾ നേടിയ വിജയത്തോടുമുള്ള വെറുപ്പാണ്..
തെരുവിലിറങ്ങൂ സുഹൃത്തേ ,
രാഹുൽ / പ്രിയങ്ക
നിങ്ങളുടെ പേരിലും പാരമ്പര്യത്തിലും ഇനിയും മിടിപ്പു നിലയ്ക്കാത്തൊരു പ്രതീക്ഷയുണ്ട്.
സീതാറാം
രാജസ്ഥാനത്തെ , മഹാരാഷ്ട്രത്തെ ചെങ്കടലാക്കിയ നിങ്ങളുടെ യൗവ്വനങ്ങളെ ദില്ലിയിലേക്കു വിളിക്കൂ.
ചന്ദ്രശേഖർ / ജിഗ്നേഷ് / കനയ്യ
നിങ്ങളുടെ വിളി കേൾക്കുന്ന ഗ്രാമങ്ങളാൽ ദില്ലിയെ വലയം ചെയ്യൂ.
വേട്ടക്കാർക്കും ഇരകൾക്കുമിടയിൽ നിസ്സംഗതയും നിശ്ശബ്ദതയും പരോക്ഷമായ വേട്ട തന്നെയാണ്.
പ്രതിരോധിക്കാനും ചോരയൊപ്പാനും ഇനിയും വൈകുന്നുവർ വേട്ടക്കാർക്കൊപ്പമാണ്.
നിങ്ങളുടെ വാക്കുകളുടെ ചുടലയിൽ നിങ്ങൾ തന്നെ പെട്ടു പോവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.