ന്യൂഡൽഹി: വംശീയ കലാപം നിരവധി ജീവനുകളെടുത്ത മണിപ്പൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സന്ദർശിക്കും. അതിനായി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ഇന്നും നാളെയും മണിപ്പൂരിൽ തങ്ങാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. നിലവിലെ പ്രതിസന്ധി സംബന്ധിച്ച് ചർച്ചചെയ്യാനും അക്രമബാധിതർക്ക് പിന്തുണ പ്രഖ്യാപിക്കാനുമാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.
രാസഹുൽ ഗാന്ധി മണിപ്പൂരിൽ തങ്ങി ഇംഫാലിലെയും ചൗരാചന്ദ്പുരിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ജനപ്രതിനിധികളുമായി സംസാരിക്കുകയും ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലേക്ക് ആദ്യമായാണ് ഒരു കോൺഗ്രസ് നേതാവ് സന്ദർശനത്തിന് എത്തുന്നത്.
മണിപ്പൂർ കഴിഞ്ഞ രണ്ടു മാസമായി കത്തുകയാണ്. സമൂഹത്തെ തർക്കങ്ങളിൽ നിന്ന് സമാധാനത്തിലേക്ക് നയിക്കാൻ ഒരു കാരുണ്യ സ്പർശം വേണം. ഇതൊരു മനുഷ്യ നിർമിത ദുരന്തമാണ്. വിദ്വേഷത്തിന്റെതല്ലാതെ, സ്നേഹതിന്റെ ശക്തിയാവുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് - കെ.സി. വേണുഗോപാൽ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് 300 ദുരിതാശ്വാസ ക്യാമ്പുകളിലായി 50,000ഓളം പേർ കഴിയുന്നുണ്ട്. അക്രമത്തിൽ 100 ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
മെയ്തേയ് വിഭാഗത്താർക്ക് ഗോത്ര പദവി നൽകാനുള്ള ഹൈകോടതി നിർദേശത്തിനെതിരെ മെയ് മൂന്നിന് പ്രധാനമായും കുക്കി വിഭാഗക്കാൻ നടത്തിയ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പെുറപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.