ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. റദ്ദാക്കാന്‍ കാണിച്ച വേഗത പുനഃസ്ഥാപിക്കാനും കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ മുന്നണി ‘ഇൻഡ്യ’യുടെ അടുത്ത യോഗം ആഗസ്റ്റ് അവസാനം ചേരും. സംസ്ഥാന സാഹചര്യം അനുസരിച്ചാകും തെരഞ്ഞെടുപ്പ് ധാരണയെന്നും ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.
ഹരിയാനയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിത ആക്രമണം നടക്കുകയാണ്. മിത്ത് വിവാദം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രതികരിച്ചിട്ടുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി.
ജമ്മു-കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യോഗം പ്രമേയം പാസ്സാക്കി. വിലക്കയറ്റം, തൊഴിലില്ലായ്മ വിഷയങ്ങളില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതൽ ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചു. യോഗത്തില്‍ കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കെ. രാധാകൃഷ്ണന്, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, മുതിര്‍ന്ന നേതാവ് എസ്. രാമചന്ദ്രന്‍പിള്ള, എ. വിജയരാഘവന്, പി.കെ. ശ്രീമതി, ടി.എം. തോമസ് ഐസക്, എ.കെ. ബാലന്, പി. സതീദേവി, സി.എസ്. സുജാത അടക്കമുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.