രാഹുൽ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്​തത്​ സഭാ മര്യാദ ലംഘനം-സ്പീക്കർ

ന്യൂഡൽഹി: രാഹുൽ ഗാന്ധി സഭാമര്യാദ പാലിക്കണമെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ. രാഹുൽ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചതും എം.പിമാർക്ക് നേരെ കണ്ണുചിമ്മുകയും ചെയ്തത്​ ശരിയായില്ല. നാടകം സഭയില്‍ വേണ്ടെന്നും പ്രധാനമന്ത്രിയുടെ സ്ഥാനത്തി​​​​​​​െൻറ അന്തസ്സ്​ രാഹുൽ മാനിക്കണമെന്നും സ്പീക്കർ നിർദേശിച്ചു. 

അതേസമയം, രാഹുലിനെ പരിഹസിച്ച്​ രാജ്​നാഥ്​ സിങ്​ രംഗത്തുവന്നു. രാഹുലി​േൻറത്​ ചിപ്​കോ സമരമാണെന്നാണ്​ രാജ്​നാഥ് സിങ്ങി​​​​​​​െൻറ പരിഹാസം. സഭയിൽ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ രാഹുൽ ഗാന്ധി ഭരണപക്ഷ ബഞ്ചിനടുത്തെത്തി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു രാജ്​നാഥ്​ സിങ്​. 

രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട അക്രമം ദൗര്‍ഭാഗ്യകരമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, 1984ലെ സിഖ് കലാപത്തിനിടെ ഇതിലും വലിയ ആള്‍ക്കൂട്ട അക്രമണം നടന്നിരുന്നതായും രാജ്‌നാഥ് ചൂണ്ടിക്കാട്ടി.  

Tags:    
News Summary - Rahul Gandhi misleading’ Parliament-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.