ലഖ്നോ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് അമേത്തിയിൽ പോസ്റ്ററുകള്‍. രാഹുലിെൻറ ചിത്രത്തോടൊപ്പമുള്ള ‘കാൺമാനില്ല’ പോസ്റ്ററുകളാണ് തിങ്കളാഴ്ചയോടെ അമേത്തിയിലെ പല സ്ഥലങ്ങളിലായി പ്രത്യക്ഷപ്പെട്ടത്. രാഹുൽ ഗാന്ധി കഴിഞ്ഞ ആറുമാസങ്ങളായി അമേത്തിയിൽ എത്തിയിട്ടില്ല.
‘അമേത്തിയിൽ നിന്നുള്ള ജനപ്രതിനിധി രാഹുൽ ഗാന്ധിയെ കാൺമാനില്ല. എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും ഉറപ്പു നൽകിയിട്ടുള്ള വികസനപ്രവർത്തനങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. അമേത്തിയിലെ ജനങ്ങൾ ഇത്തരത്തിൽ പരിഹാസരാവുകയും ചതിക്കപ്പെട്ടുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ കണ്ടെത്തി തരുന്നവര്‍ക്ക് പ്രതിഫലം നല്‍കും. എന്ന് അമേത്തിയിലെ ജനങ്ങൾ’ ^ എന്നതാണ് പോസ്റ്ററിലെ ഉള്ളടക്കം.
വോട്ട് നൽകിയ ജനങ്ങളെ തിരിഞ്ഞു നോക്കാതെ അപമാനിക്കുന്ന രാഹുലിെൻറ നിലപാടിനെതിരെ വൻജനരോഷമാണ് മണ്ഡലത്തിലുള്ളത്.
ലഖ്നോവിലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ ശക്തമായപ്പോള്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതൊഴിച്ചാല്‍ രാഹുല്‍ മണ്ഡലത്തിലേക്ക് എത്തിയിേട്ടയില്ലെന്നാണ് ജനങ്ങളുടെ ആരോപണം.
എന്നാൽ പോസ്റ്ററുകൾ പതിച്ചത് ബി.ജെ.പി പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.