ലാഠി(ഗുജറാത്ത്): കോൺഗ്രസ് അധികാരത്തിലെത്തിയാൽ 10 ദിവസത്തിനകം ഗുജറാത്തിലെ കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാട്ടീദാർ സമുദായക്കാർക്ക് ഭൂരിപക്ഷമുള്ള അമ്രേലി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി വിജയ് റൂപാണിയെ ‘റബർ സ്റ്റാമ്പ്’ എന്ന് വിശേഷിപ്പിച്ച രാഹുൽ, സംസ്ഥാനത്ത് ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ റിമോട്ട് കൺട്രോൾ ഭരണമാണെന്ന് പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തെൻറ അഞ്ചോ, പത്തോ വ്യവസായി സുഹൃത്തുക്കളുടെ 1.25 ലക്ഷം കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. എന്നാൽ, സാധാരണ കർഷകർ തങ്ങളുടെ കടം ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെടുേമ്പാൾ, അത് തങ്ങളുടെ നയമല്ലെന്നാണ് മോദിയുടെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും പ്രതികരണം. 22 വർഷത്തെ ബി.ജെ.പി ഭരണത്തിൽ കർഷകർക്ക് ഒന്നും കിട്ടിയില്ല. കർഷകർക്ക് ഭൂമി നഷ്ടപ്പെട്ടു. കൃഷി ആവശ്യത്തിനുള്ള വെള്ളം വ്യവസായികൾക്കായി വഴിമാറ്റിവിട്ടു. വിള ഇൻഷുറൻസും നൽകിയില്ല.
ഗുജറാത്തിൽ എല്ലാ വിഭാഗക്കാരും സമരപാതയിലാണ്. അഞ്ചോ, പത്തോ പേരാണ് സമരം ചെയ്യാത്തത്. അത് ചാർേട്ടഡ് വിമാനത്തിൽ പറക്കുന്നവരും മോദിയുടെ സുഹൃത്തുക്കളുമാണ്. അതിൽ ചിലർ നാനോ കാർ നിർമിക്കാൻ 33,000 കോടി രൂപ ലോൺ നേടിയവരാണെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.