അഹമ്മദ് പട്ടേലിന് അന്ത്യയാത്ര നൽകാൻ രാഹുൽ ഗാന്ധി എത്തി

ഭറൂച്ച്: അന്തരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച ഗുജറാത്തിലെ ഭരുച്ചിലെത്തി. കോവിഡ് ബാധിച്ച് മരിച്ച 71കാരനായ പട്ടേലിന്‍റെ മൃതദേഹം ബുധനാഴ്ച രാത്രി ഗുജറാത്തിലെ ഭറൂച്ചിലെ ജന്മനാട്ടിലേക്ക് കൊണ്ടുവന്നിരുന്നു.

ബുധനാഴ്​ച പുലർച്ചെ 3.30ന്​ ഗുഡ്​ഗാവിലെ മെദാന്ത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തി​െൻറ ആരോഗ്യസ്ഥിതി വഷളായിരുന്നു. ഒക്​ടോബർ ഒന്നിന്​ കോവിഡ്​ സ്ഥിരീകരിക്കപ്പെട്ട അഹമ്മദ്​ പ​ട്ടേൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ ആരോഗ്യ നില വഷളായതിനെ തുടർന്ന്​ ഈ മാസം 15നാണ്​ മെദാന്ത ആശുപത്രിയിലേക്ക്​ മാറ്റിയത്.

2001 മുതല്‍ 2017വരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2018ൽ രാഹുൽ കോൺഗ്രസി​െൻറ നേതൃത്വമേറ്റെടുത്തതോടെ അഹമ്മദ്​ പ​ട്ടേൽ ട്രഷററായി. പാര്‍ട്ടിയുടെ പല സുപ്രധാന പദവികളും അലങ്കരിച്ച അഹമ്മദ്​ പ​ട്ടേൽ എട്ട്​ തവണ എം.പിയായും ​േസവനമനുഷ്​ഠിച്ചു. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ അഞ്ച്​ തവണ അദ്ദേഹം രാജ്യസഭയിലെത്തിയിരുന്നു.

1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു സജീവ രാഷ്​ട്രീയത്തിലേക്കുള്ള രംഗപ്രവേശം. നെഹ്​റു കുടുംബത്തി​നോട്​ കൂറു പുലർത്തിയ നേതാവായിരുന്നു അഹമ്മദ്​ പ​ട്ടേൽ. മെമൂന പ​ട്ടേലാണ്​ ഭാര്യ. മക്കൾ: ഫൈസൽ പ​ട്ടേൽ, മുംതാസ്​ പ​ട്ടേൽ സിദ്ധീഖി.

Tags:    
News Summary - Rahul Gandhi reaches Bharuch to attend Ahmed Patel's last rites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.