രാഹുൽ ഗാന്ധി യു.എസ് സന്ദർശനത്തിന്; മേയ് 28ന് പുറപ്പെടും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പത്ത് ദിന യു.എസ് സന്ദർശനത്തിന്. മേയ് 28നാണ് പുറപ്പെടുക. മേയ് 31ന് തീരുമാനിച്ച യാത്രയാണ് മൂന്ന് ദിവസം നേരത്തെയാക്കിയത്.

മേയ് 29, 30 തിയതികളിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന രാഹുൽ അവിടുത്തെ ഇന്ത്യക്കാരുമായി സംവദിക്കും.

നേരത്തെ, യു.കെ സന്ദർശനത്തിനിടെ രാഹുൽ കേംബ്രിജ് സർവകലാശാലയിൽ ഇന്ത്യയിലെ സർക്കാറിനെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചും നടത്തിയ പ്രസംഗം ബി.ജെ.പി വിവാദമാക്കിയിരുന്നു.

ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം വ​ലി​യ പ്ര​തി​സ​ന്ധി നേ​​രി​​ടു​​ക​​യാ​​ണെ​​ന്നും മാ​​ധ്യ​​മ​​ങ്ങ​​ളും കോ​​ട​​തി​​യു​​മെ​​ല്ലാം സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു​​മായിരുന്നു രാഹുലിന്‍റെ പ്രസ്താവന. ഇത് ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു ബി.ജെ.പിയുടെ വിമർശനം. 

Tags:    
News Summary - Rahul Gandhi Reschedules US Visit, Now To Fly on May 28 for 10 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.