അമേത്തി: അമേത്തിയിലെത്തുന്നത് സ്വന്തം വീട്ടിലെത്തുന്നത് പോലെയുള്ള അനുഭവമാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹ ുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അമേത്തി മണ്ഡലത്തിൽ ആദ്യ സന്ദർശനം നടത്തുകയായിരുന്നു രാഹുൽ.
താൻ വയനാട്ടിലെ എം.പിയാണെങ്കിലും അമേത്തിയിലെത്തുന്നത് തുടരുക തന്നെ ചെയ്യും. അമേത്തിയുമായുള്ള എന്‍റെ ബന്ധം വ്യക്തിപരമാണ്, രാഷ്ട്രീയപരമല്ല. ജയപരാജയങ്ങൾ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ് -രാഹുൽ പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒരുങ്ങാൻ പ്രവർത്തകരെ ആഹ്വാനം ചെയ്ത രാഹുൽ ഗാന്ധി, എല്ലായ്പ്പോഴും താൻ ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുൽ അമേത്തിയിൽ പരാജയപ്പെട്ടത്. എന്നാൽ, വയനാട്ടിൽനിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് ലോക്സഭയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.