ന്യൂഡൽഹി: ജി20 ഉച്ചകോടിയുടെ ആദ്യദിനത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാർ പാവപ്പെട്ട ജനങ്ങളേയും മൃഗങ്ങളേയും മറച്ചുവെക്കുകയാണ്. ഇന്ത്യൻ യാഥാർഥ്യം അത്തരത്തിൽ മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
നേരത്തെ ഡൽഹി വസന്ത് വിഹാറിലെ ചേരികളിലൊന്ന് ജി20 ഉച്ചകോടിക്ക് മുന്നോടിയായി മറച്ചിരിക്കുന്നതിന്റെ വിഡിയോ കോൺഗ്രസ് നേതൃത്വം പുറത്ത് വിട്ടിരുന്നു. ഡൽഹിയിലെ തെരുവ് നായ്ക്കളെ ക്രൂരമായി നഗരസഭ ജീവനക്കാർ പിടിച്ചുകൊണ്ടു പോകുന്നതിന്റെ വിഡിയോയും കോൺഗ്രസ് ട്വീറ്റ് ചെയ്തിരുന്നു.
തെരുവുകളിൽ നിന്ന് പിടിച്ചുകൊണ്ടു പോയ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകിയില്ലെന്നും മൃഗസ്നേഹികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിലെ രാഹുൽ ഗാന്ധിയുടെ പ്രതികരണ പുറത്ത് വന്നിരിക്കുന്നത്. ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്നാണ് തുടക്കമായത്. രാഷ്ട്രനേതാക്കളെല്ലാം ഉച്ചകോടിക്കായി കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥികളെ സ്വീകരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.