'എന്‍റെ ഇന്ത്യ' ഹിജാബ് ധരിച്ച പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹിജാബ് വിവാദങ്ങൾക്കിടെ ഡെക്കാൻ ഹെറാൾഡ് ദിനപ്പത്രത്തിലെ ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'നമ്മൾ ഒന്നിച്ചു നിൽക്കും. എന്റെ ഇന്ത്യ' എന്ന കുറിപ്പോടെയാണ് രാഹുൽ ഡെക്കാൻ ഹെറാൾഡിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഉഡുപ്പി ഗവൺമെന്റ് പി.യു കോളജിലെ വിവിധ മതസമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ നടന്നു നീങ്ങുന്ന ചിത്രമാണ് ഡെക്കാൻ ഹെറാൾഡ് പ്രസിദ്ധീകരിച്ചത്. ഹിജാബ് അണിഞ്ഞ വിദ്യാർഥിനിയും മറ്റു വിദ്യാർഥിനികളും സന്തോഷത്തോടെ കൈപിടിച്ച് ഒരുമിച്ച നീങ്ങുന്ന ചിത്രമാണിത്.

നാനാത്വത്തിലെ ഏകത്വം എന്ന തലവാചകത്തോടെയാണ് ഡെക്കാൻ ഹെറാൾഡ് ചിത്രം പ്രസിദ്ധീകരിച്ചത്. 



Tags:    
News Summary - Rahul Gandhi shares a picture of a girl wearing a hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.