പാർട്ടി പോസ്​റ്റർ ജാതിപേര്​: രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന്​ ബി.ജെ.പി

പാട്​ന: പാർട്ടി പോസ്​റ്ററിൽ നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപേര്​ നൽകിയ കോൺഗ്രസ്​ നടപടിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന്​ ബി.ജെ.പി. ബിഹാറിൽ കോൺഗ്രസ്​ ജാതി രാഷ്​ട്രീയം കളിക്കുകയാണെന്നും പരസ്യമായി ജാതി രേഖപ്പെടുത്തിയാണ്​ പോസ്​റ്ററുകൾ പതിച്ചതെന്നും ബി.ജെ.പി സംസ്ഥാന ഘടകം ആരോപിച്ചു.

ബിഹാറി​ൽ കഴിഞ്ഞ ദിവസം കോൺഗ്രസ്​ വെച്ച പോസ്​റ്ററുകളിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ചിത്രത്തിനു മുകളിൽ അവരുടെ ജാതി കൂടി രേഖപ്പെടുത്തിയിരുന്നു. സാമൂഹിക ​െഎക്യത്തോടെ പ്രവർത്തിക്കുന്ന കോൺഗ്രസ്​ പാർട്ടി നയിക്കുന്ന രാഹുൽ ഗാന്ധിക്കും ആൾ ഇന്ത്യ കോൺഗ്രസ്​ കമ്മറ്റിക്കും നന്ദിയറിച്ചുകൊണ്ട്​ സംസ്ഥാന ഘടകം വെച്ച പോസ്​റ്ററുകളിലാണ്​ നേതാക്കളുടെ ജാതിയും രേഖപ്പെടുത്തിയത്​.

ബിഹാർ പ്രദേശ്​ കമ്മറ്റിയുടെ ഭാരവാഹികളായി പുതുതായി ചുമതലയേറ്റ അംഗങ്ങളുടെ ചിത്രമാണ്​ പോസ്​റ്ററിന്​ ഉപയോഗിച്ചിരിക്കുന്നത്​. പാട്​നയിലും മറ്റ്​ നഗരങ്ങളിലും ഇതേ പോസ്​റ്ററുകൾ വെച്ചിരുന്നു. രാഹുലി​​​െൻറ ചിത്രത്തിനു നേരെ ബ്രാഹ്മണ സമുദായം, പാർട്ടി സംസ്ഥാന അധ്യക്ഷൻ ശക്തിസിൻഹ്​ ഗോഹിലിന്​ നേരെ രജ്​പുത്​ സമുദായം എന്നിങ്ങനെ ചിത്രത്തിലുള്ള ഒരോ നേതാക്കളുടെയും ജാതിയും അച്ചടിച്ചിട്ടുണ്ട്​.
എല്ലാ സമുദായത്തിൽ നിന്നുള്ളവരെയും കോൺഗ്രസ്​ മാനിക്കുന്നുവെന്നും സാമൂഹിക ​െഎക്യത്തോടെ പ്രവർത്തിക്കുന്ന പാർട്ടിയെന്ന്​ കാണിക്കുന്നതിനുമാണ്​ ഇത്തരത്തിൽ പോസ്​റ്റർ ചെയ്​തതെന്നാണ്​ പ്രാദേശിക നേതാക്കളുടെ വാദം. എന്നാൽ ലോക്​സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്​ ജാതി രാഷ്​ട്രീയം കളിക്കാനാണ്​ കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ്​ ബി.ജെ.പി ആരോപണം.

Tags:    
News Summary - Rahul Gandhi Should Apologise For "Caste" Posters In Bihar- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.