ന്യൂഡൽഹി: കോൺഗ്രസ് മുസ്ലിം പാർട്ടിയാണോയെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. മതപരമായി വേർതിരിച്ച് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധി മുസ്ലിം നേതാക്കളുമായി കൂടികാഴ്ച നടത്തിയതിനെ തുടർന്നാണ് നിർമല വിമർശനവുമായി രംഗത്തെത്തിയത്.
അപകടം പിടിച്ച രാഷ്ട്രീയമാണ് കോൺഗ്രസ് കളിക്കുന്നത്. കോൺഗ്രസിെൻറ ഇപ്പോഴത്തെ രാഷ്ട്രീയം 1947ലെ വിഭജനകാലത്തേതിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാക്കിയേക്കും. ജനങ്ങൾ തമ്മിലുള്ള െഎക്യത്തിന് കോട്ടമുണ്ടായാൽ അതിന് കോൺഗ്രസ് മാത്രമായിരിക്കും ഉത്തരവാദികളെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
കോൺഗ്രസ് എം.പി ശശി തരൂരിെൻറ ഹിന്ദു പാകിസ്താൻ പരാമർശത്തിനെതിരെയും നിർമല വിമർശിച്ചു. ശശി തരൂരിെൻറ പ്രസ്താവന കോൺഗ്രസിെൻറ നിലപാട് വ്യക്തമാക്കുന്നതാണെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.