രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ്​ അധ്യക്ഷനാകണം -സൽമാൻ ഖുർശിദ്​

ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ്​ അധ്യക്ഷനാകണമെന്ന്​ മുതിർന്ന നേതാവ്​ സൽമാൻ ഖുർശിദ്​. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ രൂക്ഷമായ ഭാഷയിലാണ്​ വിമർശിക്കുന്നത്​. രാഹുൽ ഗാന്ധിയാണ്​ നമ്മുടെ നേതാവ്​. അദ്ദേഹം വീണ്ടും പ്രസിഡൻറായി തിരിച്ചെത്തണമെന്നാണ്​ താൻ ആഗ്രഹിക്കുന്നതെന്നും സൽമാൻ ഖുർശിദ്​ പറഞ്ഞു.

നമുക്കൊരു തിരിച്ചടിയുണ്ടായി. പക്ഷേ പാർട്ടിക്ക്​ വീണ്ടും തിരിച്ചുവന്ന്​ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിക്കാൻ സാധിക്കുമെന്നും സൽമാൻ ഖുർഷിദ്​ വ്യക്​തമാക്കി. രാജ്യത്ത്​ മാധ്യമങ്ങൾ ആര​ുടേയോ തടങ്കലിലാണെന്നും സൽമാൻ ഖുർശിദ്​ ആരോപിച്ചു.

നേരത്തെ രാഹുൽ ഗാന്ധിയെ വിമർശിച്ച്​ സൽമാൻ ഖുർശിദ്​ രംഗത്തെത്തിയിരുന്നു. 2019 ലോക്​സഭ തെരഞ്ഞെടുപ്പ്​ പരാജയത്തിന്​ ശേഷം രാഹുൽ ഓടിയൊളിക്കുകയാണെന്നായിരുന്നു ഖുർശിദിൻെറ ആരോപണം.

Tags:    
News Summary - Rahul Gandhi Should Return As Congress President-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.