ന്യൂഡൽഹി: മോദി സർക്കാറിെൻറ ‘മേക് ഇൻ ഇന്ത്യ’ മുദ്രാവാക്യത്തിനു ബദലായി ‘റേപ് ഇൻ ഇന്ത്യ’ പരാമർശം നടത്തിയതിന് മാപ്പു പറയില്ലെന്ന് ഉറച്ച മറുപടിയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. തെൻറ പേര് ‘രാഹുൽ സവർക്കർ’ എന്നല്ല രാഹുൽ ഗാന്ധിയാണ് എന്നായിരുന്നു ബി.ജെ.പിക്കുള്ള രാഹുലിെൻറ മറുപടി. സംഘ്പരിവാർ ആചാര്യൻ വി.ഡി. സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചനം നേടിയത് ഓർമപ്പെടുത്തിയായിരുന്നു രാഹുലിെൻറ പ്രയോഗം. ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോദ്സെയുമായി ആർ.എസ്.എസിനെ ബന്ധിപ്പിച്ചു പ്രസംഗിച്ചതിന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാർ കോടതി കയറ്റുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാഹുലിെൻറ സവർക്കർ പരാമർശം.
My name is not Rahul Savarkar. My name is Rahul Gandhi. I will never apologise for truth.#BharatBachaoRally
— Rofl Republic (@i_theindian) December 14, 2019
pic.twitter.com/yKBQF3SMsG
രാഹുൽ മാപ്പു പറയണമെന്ന ആവശ്യമുയർത്തി ബി.ജെ.പി പാർലമെൻറ് സ്തംഭിപ്പിക്കുകയും, നടപടി ആവശ്യപ്പെട്ട് മന്ത്രി സ്മൃതി ഇറാനി തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ, താൻ സത്യം മാത്രമാണ് പറഞ്ഞതെന്ന് ഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രാഹുൽ ആവർത്തിച്ചു. സത്യം പറഞ്ഞതിെൻറ പേരിൽ മാപ്പു പറയില്ല. ഒരു കോൺഗ്രസുകാരനും അതു ചെയ്യില്ല. നരേന്ദ്ര മോദിയും സഹായി അമിത്ഷായുമാണ് മാപ്പു പറയേണ്ടത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകർത്തതിന് അവർ രാജ്യത്തോടു മാപ്പു പറയണം.
ഈ രാജ്യത്തിെൻറ കരുത്ത് സമ്പദ്വ്യവസ്ഥയായിരുന്നു. എങ്ങനെയാണ് ഇന്ത്യ ഒമ്പതു ശതമാനം വളർച്ച നേടിയതെന്ന് പല രാജ്യങ്ങളും അമ്പരന്നിട്ടുണ്ട്. എന്നാൽ, ഇന്ന് സവാള ഒരു കിലോഗ്രാമിന് 200 രൂപയാണ്. മോദി ഒറ്റയൊരാളാണ് സമ്പദ്വ്യവസ്ഥ തകർത്തത്. പ്രധാനമന്ത്രി 2016 നവംബറിൽ രാത്രി എട്ടിന് ടി.വിയിൽ പ്രത്യക്ഷപ്പെട്ടത് ഓർക്കണം. നോട്ട് അസാധുവാക്കുന്നതായി പ്രഖ്യാപിച്ചു. മാരക അടിയേറ്റ സമ്പദ്വ്യവസ്ഥക്ക് പിടിച്ചെഴുേന്നൽക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. വ്യവസായികളുടെ വായ്പ എഴുതിത്തള്ളിയത്് 1.45 ലക്ഷം കോടിയുടേതാണ്.
രാജ്യത്തിെൻറ ശത്രുക്കളെപ്പോലെയാണ് ബി.ജെ.പിയുടെ പ്രവർത്തനം. ജമ്മു-കശ്മീരിേലക്ക് ചെല്ലുക. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ കത്തുകയാണ്. രാജ്യത്തെ ഭിന്നിപ്പിക്കാനും ദുർബലപ്പെടുത്താനുമാണ് സർക്കാർ പണിയെടുക്കുന്നത്. അധികാരത്തിനു വേണ്ടി മോദി എന്തും ചെയ്യും. സ്വന്തം പ്രതിച്ഛായയിൽ മാത്രമാണ് ഉത്കണ്ഠ. മോദിയെ ജനം തെരഞ്ഞെടുത്ത് രാജ്യം ശക്തിപ്പെടുത്താനാണ്. അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല -രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.