ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരുെട 65,000 കോടി വായ്പാ തിരിച്ചടവ് മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജ ാവദേകർ. വായ്പ എഴുതിത്തള്ളലും ഒഴിവാക്കലും രണ്ടാെണന്നും രാഹുല്‍ ഗാന്ധിയോട് പി.ചിദംബരത്തിന് അടുത്ത് ട്യൂഷന് പ ോകണമെന്നും ജാവദേകർ നിര്‍ദേശിച്ചു.
വായ്പഎഴുതിത്തള്ളുക, ഒഴിവാക്കുക എന്നിവ തമ്മിലുള്ള വ്യത്യാസത്തെ കുറിച് ച് മനസിലാക്കാന്‍ രാഹുല്‍ പി.ചിദംബരത്തിൻെറ അടുത്ത് നിന്ന് ട്യൂഷനെടുക്കണം. മോദി സര്‍ക്കാര്‍ ഒരു വായ്പയും ഒഴിവാക്കിയിട്ടില്ല. എഴുതിത്തള്ളുക എന്നുള്ളത് സാധാരണമായ ഒരു അക്കൗണ്ടിങ് പ്രക്രിയയാണ്. ഇതോടെ വീണ്ടെടുക്കുന്നതോ തിരിച്ചടക്കാത്തിനെതിരായ നടപടികളോ അവസാനിപ്പിക്കുന്നില്ല.- ജാവദേകര്‍ പറഞ്ഞു.
എഴുതിത്തള്ളുക എന്നുപറയുന്ന നടപടി നിക്ഷേപകര്‍ക്ക് ബാങ്കിൻെറ കൃത്യമായ നടപടികളെ കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. നീരവ് മോദിയുടെ സ്വത്തുക്കള്‍ എങ്ങനെയാണ് പിടിച്ചെടുത്ത് ലേലം ചെയ്തതെന്ന് നാം കണ്ടതാണ്. മല്യയുടെ അപ്പീല്‍ കോടതി തള്ളിയതിനാൽ മടങ്ങിവരാതെ മല്യക്ക് മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും ജാവദേകര്‍ പറഞ്ഞു.
രാഹുല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമനും നേരത്തെ ആരോപിച്ചിരുന്നു. നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ബോധപൂര്‍വം തിരിച്ചടവില്‍ വീഴ്ചവരുത്തിയവരെ പിന്തുടരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വലിയ 50 ബാങ്ക് തട്ടിപ്പുകാരുടെ ലിസ്റ്റിൽ ബി.െജ.പിയുടെ സുഹൃത്തുക്കളായ നീരവ് മോദി, മെഹുൽ ചോക്സി എന്നിവരടക്കമുള്ളവരുടെ പേര് ആർ.ബി.ഐ പുറത്തുവിട്ടിരിക്കുന്നു. ലോക്സഭയിൽ താനിവരുടെ വിവരം ചോദിച്ചപ്പോൾ നിർമ സീതാരാമൻ സത്യം മറച്ചുവെച്ചവെന്നും രാഹുൽ പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.