സ്നേഹത്തിന്‍റെ സന്ദേശവുമായി രാഹുൽ നാളെ മണിപ്പൂരിലേക്ക്; അഭയാർഥി ക്യാമ്പുകളിലുള്ളവരെ സന്ദർശിക്കും

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപബാധിതമായ മണിപ്പൂരിലേക്ക്. വ്യാഴം, വെള്ളി ദിവസങ്ങളിൽ മണിപ്പൂരിലെ വിവിധ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ അദ്ദേഹം കാണുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

ഇംഫാൽ, ചുരാചന്ദ്പുർ എന്നിവിടങ്ങളിൽ പൗരസമൂഹ പ്രവർത്തകരെയും രാഹുൽ കാണും. രണ്ടു മാസത്തോളമായി തീയാളുന്ന മണിപ്പൂരിലെ ജനത സാന്ത്വനം തേടുന്ന സന്ദർഭമാണിതെന്നും വിദ്വേഷത്തിന്‍റെയല്ല, സ്നേഹത്തിന്‍റെ സന്ദേശം കൈമാറേണ്ട സമയമാണിതെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

അതേസമയം, രാഹുലിന്‍റെ മണിപ്പൂർ സന്ദർശനത്തിന് പൂർണാനുമതി ലഭിക്കാൻ ഇടയില്ല. സംഘർഷമേഖലകളിലേക്ക് നേതാക്കളുടെ യാത്രകൾ അനുവദിച്ചുതുടങ്ങിയിട്ടില്ല.

Tags:    
News Summary - Rahul Gandhi to Manipur tomorrow; Will visit those in refugee camps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.