ന്യൂഡൽഹി: ഡൽഹിയിലെ കിർതി നഗറിലെ ഫർണിച്ചർ തൊഴിലാളികളെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊഴിലാളികളുമായി സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്ത രാഹുൽ നിർമാണ പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു.
"കിർതി നഗറിൽ സ്ഥിതിചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഫർണിച്ചർ മാർക്കറ്റ് ഇന്ന് സന്ദർശിച്ചു. അവിടുത്തെ തൊഴിലാളിസഹോദരങ്ങളെ കണ്ടു. കഠിനാധ്വാനികളെന്നതിലുപരിയായി അവർ മികച്ച കലാകാരന്മാരുമാണ്. ദൃഢതയും സൗന്ദര്യവും കൊത്തുപണി ചെയ്യുന്ന വിദഗ്ധർ"- രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
'ഭാരത് ജോഡോ യാത്ര' ഇപ്പോഴും തുടരുന്നു എന്നാണ് രാഹുലിന്‍റെ സന്ദർശന ചിത്രം പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് എക്സിൽ കുറിച്ചത്.
ആഗസ്റ്റിൽ ആസാദ്പൂർ മാണ്ഡിയിലെ പച്ചക്കറി കച്ചവടക്കാരെയും അടുത്തിടെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരെയും രാഹുൽ സന്ദർശിച്ചിരുന്നു. നേരത്തെ ഹരിയാനയിലെ സോനിപത് ജില്ലയിൽ നെൽകൃഷി ചെയ്യുന്ന കർഷകരെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ഡൽഹിയിൽ നിന്ന് ചണ്ഡീഗഢിലേക്ക് ട്രക്കിൽ യാത്ര ചെയ്യുകയും ട്രക്ക് ഡ്രൈവർമാരുടെ ആശങ്കകൾ കേൾക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.