മുംബൈ: ‘സംവരണം അവസാനിപ്പിക്കുക’ എന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രംഗത്ത്. ഭരണഘടനാ പദവിയിലുള്ള വ്യക്തി സംവരണം അവസാനിപ്പിക്കണമെന്ന് വിദേശരാജ്യത്ത് പറയുന്നത് ഭരണഘടനാ വിരുദ്ധ ചിന്താഗതിയാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണത്തിനെതിരായ മുൻവിധികളുടെ ബാറ്റൺ കൈമാറിയിരിക്കുകയാണ്. പഴയ ഭരണഘടനാവിരുദ്ധ മനോഭാവം തന്നെയാണിത്. മെറിറ്റിന് എതിരല്ല സംവരണം.
രാജ്യത്തിന്റെയും ഭരണഘടനയുടെയും ആത്മാവാണത്. സംവരണം ഒരാളുടെ അവസരം നഷ്ടപ്പെടുത്തുകയല്ല, മറിച്ച് സമൂഹത്തിന്റെ കരുത്തിന് നെടുംതൂണായവരെ കൈപിടിച്ചുയർത്തുകയാണെന്നും മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ ധൻഖർ പറഞ്ഞു. ഭരണഘടന ഒരു പുസ്തകം പോലെ കൊട്ടിഘോഷിക്കാനുള്ളതല്ല. അതിനെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. ഭരണഘടനയെ ബഹുമാനിക്കുന്ന വ്യക്തിയിൽനിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധി വിദേശ രാജ്യത്ത് തുടർച്ചയായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുകയാണെന്നും ധൻഖർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.