ന്യൂഡല്‍ഹി: കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാർച്ചിന് അനുമതിയില്ല. വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസാണ് അനുമതി നിഷേധിച്ചത്.
മാർച്ചിനൊടുവിൽ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം സമർപ്പിക്കായിരുന്നു പരിപാടി. പ്രതിഷേധമാർച്ചിന് അനുമതി നൽകാനാവില്ലെന്നും എന്നാൽ മൂന്ന് നേതാക്കൾക്ക് രാഷ്ട്രപതിയെ സന്ദർശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
#UPDATE | No permission has been granted for Congress' march to Rashtrapati Bhavan today. However, three leaders, who have appointment at Rashtrapati Bhavan, will be allowed to go: Additional DCP (New Delhi) Deepak Yadav https://t.co/e6iqr9KIKJ
— ANI (@ANI) December 24, 2020
രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.പിമാർ മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിരുന്നു.. കേരളത്തിൽ നിന്ന് ശശി തരൂർ, കെ.സി വേണുഗോപാൽ, കൊടിക്കുന്നേൽ സുരേഷ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, രാജ് മോഹൻ ഉണ്ണിത്താൻ എന്നിവരാണ് മാർച്ചിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.