ന്യൂഡൽഹി: പ്രതിവർഷം രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം ദേശീയ ദുരന്തമായി മാറിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നോ മോ’ക്ക് പോകാൻ സമയമായെന്നും രാഹുൽ പരിഹസിച്ചു. ദേശീയ സാമ്പിൾ സർവേ ഒാർഗനൈസേഷെൻറ പൂഴ്ത്തിവെച്ച സർവേ ഫലം പുറത്തായതിെൻറ പശ്ചാത്തലത്തിലാണ് രാഹുൽ മോദിക്കെതിരെ ട്വിറ്ററിൽ പരിഹസിച്ചത്. നാസി ജർമനി അഡോൾഫ് ഹിറ്റ്ലറെ വിളിച്ചിരുന്ന മേധാവി എന്നർത്ഥം വരുന്ന ഫ്യൂറെർ എന്ന വാക്കാണ് മോദിയെ രാഹുൽ പരാമർശിച്ച് ട്വീറ്റിൽ ഉപയോഗിച്ചത്.
‘‘ഒരു വർഷം രണ്ട് കോടി തൊഴിലുകൾ നൽകുമെന്ന് ഫ്യൂറെർ നമുക്ക് ഉറപ്പ് നൽകി. അഞ്ച് വർഷങ്ങൾക്ക് ശേഷം അതൊരു ദേശീയ ദുരന്തമാണെന്നാണ് അദ്ദേഹത്തിെൻറ പുറത്തായ തൊഴിൽ റിേപോർട്ട് കാർഡ് തെളിയിക്കുന്നത്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. 2017-18ൽ മാത്രം 6.5 കോടി യുവാക്കൾ തൊഴിൽ രഹിതരായി ‘നോ മോ’ക്ക് പോകാൻ സമയമായി’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
നാഷണൽ സാമ്പിൾ സർവെ ഒാഫീസ് പൂഴ്ത്തിവെച്ച പീരിയോഡിക് ലേബർ ഫോഴ്സ് സർവെയിലാണ് 2017-18 വർഷത്തിലെ തൊഴിലില്ലായ്മ 45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് വ്യക്തമാക്കുന്നത്. 2017-18 വർഷത്തിൽ തൊഴിലില്ലായ്മ 6.1 ശതമാനം വർധിച്ചുവെന്നും 1972-73 കാലയളവിലെ തൊഴിലില്ലായ്മ നിരക്കിന് സമാനമായ അവസ്ഥയാണിതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബിസിനസ് സ്റ്റാൻേൻറഡ് പത്രമാണ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്.
രാഹുലിെൻറ അഭിപ്രായ പ്രകടനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. രാഹുൽ വിഷയത്തെ ശരിയായ വിധത്തിൽ മനസ്സിലാക്കിയിട്ടില്ലെന്ന് ബി.ജെ.പി പറഞ്ഞു. തൊഴിൽ സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഒാർഗനൈസേഷെൻറ(ഇ.പി.എഫ്.ഒ) റിപ്പോർട്ടിൽ തൊഴിൽ സൃഷ്ടിയിൽ വലിയ വർധനവുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് ബി.െജ.പി വ്യക്തമാക്കി. തൊഴിലില്ലായ്മ ഉയർന്ന അളവിലാണെന്ന റിപ്പോർട്ടിലെ അവകാശവാദം വ്യാജമാണെന്നും ബി.ജെ.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.