ന്യൂഡൽഹി: എം.പി സ്ഥാനം തിരിച്ചുകിട്ടിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പഴയ ഔദ്യോഗിക വസതിയിലേക്ക്. എം.പിയെന്ന നിലയിൽ 19 വർഷം താമസിച്ചതിനൊടുവിൽ കുടിയിറക്കിയ 12-തുഗ്ലക് ലെയ്ൻ ബംഗ്ലാവുതന്നെ രാഹുലിന് അനുവദിക്കാൻ തീരുമാനിച്ചു. സോണിയ ഗാന്ധിക്കൊപ്പം 10-ജൻപഥിൽ താമസിക്കുന്ന രാഹുൽ വൈകാതെ ഇവിടേക്ക് മാറും.
ലോക്സഭയുടെ ഹൗസ് കമ്മിറ്റിയാണ് നേരത്തേ അനുവദിച്ചിരുന്ന വസതി രാഹുലിന് വീണ്ടും നൽകാൻ തീരുമാനിച്ചത്. രാഹുൽ വീടൊഴിഞ്ഞെങ്കിലും മറ്റാർക്കും ഇതു വിട്ടുകൊടുത്തിരുന്നില്ല. ഏപ്രിലിലാണ് രാഹുൽ ഈ വസതി ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.