നവംബർ എട്ട്​ ​ഇന്ത്യൻ ചരിത്രത്തിലെ മാനക്കേടി​െൻറ ദിനം -രാഹുൽ

ന്യൂഡൽഹി: നോട്ടു നിരോധനത്തി​​​​​െൻറ രണ്ടാം വാർഷികത്തിൽ പ്രധോനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽഗാന്ധി. നോട്ട്​ നിരോധിക്കാനുള്ള തീരുമാനം ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന്​ രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ സ്യൂട്ടും ബൂട്ടുമണിഞ്ഞ സുഹൃത്തുക്കൾക്ക്​ കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമാ​യിരുന്നു നിരോധനമെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.

നവംബർ എട്ട്​ എന്നും ഇന്ത്യൻ ചരിത്രത്തിലെ മാനക്കേടി​​​​​െൻറ ദിവസമായിരിക്കും. നോട്ടു നിരോധനമെന്നത്​ നല്ല ഉദ്ദേശ്യത്തോടെ എടുത്ത തെറ്റായ സാമ്പത്തിക നയമല്ല. പകരം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്​ത്​ നടപ്പാക്കിയ കുറ്റകരമായ സാമ്പത്തിക അഴിമതിയാണ്​. എങ്ങനെ ഒളിച്ചുവെക്കാൻ ​ശ്രമിച്ചാലും ഇക്കാര്യം രാജ്യം കണ്ടെത്തുക തന്നെ ചെയ്യുമെന്നും കോൺഗ്രസ്​ പുറത്തിറക്കിയ പ്രസ്​താവനയിൽ രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആയിരക്കണക്കിന്​ ചെറുകിട വ്യവസായങ്ങളെയും ലക്ഷക്കണക്കിന്​ ജീവിതങ്ങളെയും തകർത്തെറിഞ്ഞ ആത്മഹത്യാപരമായ ആക്രമണമായിരുന്നു നോട്ടു നിരോധനം. ദുരന്തങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.

Tags:    
News Summary - rahul sharpens attack on PM Modi over demonetisation -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.