ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ ഡൽഹിയിൽ തിരിച്ചെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ നൽകിയത് ആവേശകരമായ സ്വീകരണം.
ചൊവ്വാഴ്ച ഡൽഹിയിലെ രാഹുലിന്‍റെ വീടിനു മുന്നിൽ നിരവധി പ്രവർത്തകരാണ് നേതാവിനെ സ്വീകരിക്കാൻ എത്തിയത്. കന്യാകുമാരിയിൽനിന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ ഏഴിന് ആരംഭിച്ച് 12 സംസ്ഥാനങ്ങളിലൂടെയും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയുമായി 140 ദിവസങ്ങളെടുത്ത് 4048 കിലോമീറ്റർ നടന്നാണ് തിങ്കളാഴ്ച യാത്ര ശ്രീനഗറിൽ സമാപിച്ചത്. രാഹുലിന്‍റെ വലിയ ബാനറുകളും ചിത്രങ്ങളും ഉയർത്തി നിരവധി പ്രവർത്തകരാണ് വൈകീട്ട് വീടിനു മുന്നിൽ ഒത്തുകൂടിയത്.
പലരുടെയും കൈകളിൽ പൂക്കളും ഉണ്ടായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചക്കിടെയായിരുന്നു ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറിലൂടെയായിരുന്നു യാത്രയുടെ അവസാന ഘട്ടം. കശ്മീരിന് ഉണർവും പ്രതീക്ഷയും നൽകുന്നതായിരുന്നു യാത്ര. ഹൃദയത്തിലാണ് കശ്മീർ ജനത യാത്രയെ ഏറ്റുവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.