ഹൽവമുറിയെ കുറിച്ച് രാഹുലിന്‍റെ പരാമർശം; ചിരിച്ചുകൊണ്ട് മുഖംപൊത്തി നിർമല -വിഡിയോ വൈറൽ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിന്മേൽ നടന്ന ചർച്ചയിൽ സംസാരിക്കവെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം ലോക്സഭയിൽ കൂട്ട ചിരിപ്പടർത്തി. സഭയിൽ നടന്ന ചൂടൻ വാദപ്രതിവാദങ്ങൾക്കിടെ ബജറ്റിന്‍റെ ഭാഗമായ പരമ്പരാഗത ഹൽവ മുറിക്കൽ ചടങ്ങിനെ കുറിച്ച് രാഹുൽ നടത്തിയ പരാമർശത്തിലാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്.

ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഹൽവ മുറിക്കുന്ന ചിത്രം ഉയർത്തി കാണിച്ച രാഹുൽ, പരിപാടിയിൽ പട്ടികജാതി-പട്ടിക വർഗ, ഒ.ബി.സി വിഭാഗക്കാരുടെ പ്രതിനിധികളെ കാണുന്നില്ലെന്ന് പറഞ്ഞു. ഇതിനാണ് നിർമല സീതാരാമൻ ചിരിക്കുകയും മുഖം കൈകൊണ്ട് മറക്കുകയും ചെയ്തത്.

ധനകാര്യ മന്ത്രാലയത്തിൽ കേന്ദ്ര ബജറ്റ് തയാറാക്കൽ പ്രക്രിയയുടെ അവസാനഘട്ടമായാണ് പരമ്പരാഗത ഹൽവ മുറിക്കൽ ചടങ്ങ് നടക്കുന്നത്. ബജറ്റ് തയാറാക്കുന്നതിന് പ്രയത്നിച്ച ഉദ്യോ​ഗസ്ഥരെയും സഹായികളെയും ധനമന്ത്രി അഭിനന്ദിക്കുന്ന ചടങ്ങാണിത്.

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ധനമന്ത്രിയാണ് ഹൽഹ മുറിച്ച് നൽകാറുള്ളത്. ചടങ്ങിന് ശേഷമാണ് നോർത്ത് ബ്ലോക്കിലെ ധനമന്ത്രാലയം ആസ്ഥാനത്തുള്ള ബജറ്റ് രേഖകൾ അച്ചടിക്കായി ഉദ്യോ​ഗസ്ഥർ കൊണ്ടു പോകുന്ന ലോക്ക് ഇൻ കാലയളവ് ആരംഭിക്കുക. ഫെബ്രുവരി ഒന്നിന് ധനമന്ത്രി ബജറ്റ് പ്രസം​ഗം പൂർത്തിയാക്കിയ ശേഷമേ ഉദ്യോ​ഗസ്ഥർക്ക് പുറത്തിറങ്ങാൻ സാധിക്കൂ.

Tags:    
News Summary - Rahul's criticism to Halwa cutting-Nirmala smiling and covering her face - video viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.