ന്യൂഡൽഹി: പെട്രോൾ പമ്പുകളിലും എൽ.പി.ജി വിതരണകേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് രാജ്യവ്യാപക പരിശോധന നടത്തുന്നു. നോട്ട് അസാധുവാക്കിയ സമയത്ത് 500, 1000 രൂപ നോട്ടുകൾ അനധികൃതമായി മാറ്റിക്കൊടുത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നറിയുന്നു. അസാധുനോട്ടുപേയാഗിച്ച് പെട്രോളും ഡീസലും വാങ്ങാൻ ഡിസംബർ മൂന്നുവരെ അനുവദിച്ചിരുന്നു. ഇൗ കാലയളവിലാണ് അനധികൃതമായി നോട്ട് കൈമാറ്റം നടന്നതായി ആരോപണമുയർന്നത്. ഇൗ കാലത്ത് പമ്പുകളിലും ഗ്യാസ് വിതരണകേന്ദ്രങ്ങളിലും കണക്കിൽ വെട്ടിപ്പ് കണ്ടെത്തിയാൽ നിയമനടപടിയെടുക്കും. അനധികൃത ഇടപാടിന് തുല്യമായ തുകക്കുള്ള ചെക്കും 49.90 ശതമാനം പിഴയും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനക്ക് നൽകാൻ നടപടിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.