ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ക മൽനാഥിനെ ലക്ഷ്യമിട്ട് തുടരുന്ന ആദായനികുതി വകുപ്പ് റെയ്ഡ് രണ്ടാംദിനവും. കമൽന ാഥുമായി ബന്ധമുള്ളവരുടെ ഭോപാൽ, ഇന്ദോർ, ന്യൂഡൽഹി തുടങ്ങിയിടങ്ങളിലെ കേന്ദ്രങ്ങളി ലാണ് റെയ്ഡ്.
ഞായറാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡിൽ വീടുകളും ഓഫിസുകളും ഉൾപ്പെടെ 50ലേറെ കേന്ദ്രങ്ങൾ പരിശോധിച്ചു. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും 10 കോടിയിലേറെ രൂപയും രേഖകളും പല സ്ഥലത്തുനിന്നും പിടിെച്ചടുത്തതായാണ് വകുപ്പ് വൃത്തങ്ങൾ പറയുന്നത്.
ഹവാല ഇടപാടുകാരൻ എന്ന് ആരോപിക്കപ്പെടുന്ന പരസ് മാൽ ലോധയുമായി ബന്ധപ്പെട്ട ചിലരെയും ചോദ്യം ചെയ്യുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്തെ റെയ്ഡുകൾക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ മുന്നറിയിപ്പ് നൽകിയിട്ടും ആദായ നികുതി വകുപ്പ് പിൻവാങ്ങിയിട്ടില്ല. റെയ്ഡിനെക്കുറിച്ച് ആദായ നികുതി വകുപ്പ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വി.എൽ. കാന്തറാവു വിശദീകരിച്ചു. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമൽനാഥിെൻറ മുൻ സ്പെഷൽ ഓഫിസർ പ്രവീൺ കക്കട്, മുൻ ഉപദേഷ്ടാവ് രജേന്ദ്ര മിഗ്ലാനി, അനുയായി അശിനി ശർമ എന്നിവരുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് ആരംഭിച്ചത്. കമൽനാഥിെൻറ മരുമകൻ രാതുൽ പുരിയുടെ വീടും റെയ്ഡ് ചെയ്യപ്പെട്ടു. മുമ്പ് പൊലീസിലുണ്ടായിരുന്ന വ്യവസായികളായ അശ്വനി ശർമ, പ്രതീക് ജോഷി എന്നിവരുടെ വീടുകളിൽനിന്ന് ഒമ്പതു കോടി രൂപ പിടിച്ചെടുത്തുവെന്നും സൂചനയുണ്ട്.
തെരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന ബി.ജെ.പി രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് റെയ്ഡുകൾ നടത്തുന്നതെന്ന് കമൽനാഥ് പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.