മുംബൈ: മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുള്ള ഇർഷാൽവാടിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 26 ആയി. ശനിയാഴ്ച നടന്ന തിരച്ചിലിൽ മൂന്ന് സ്ത്രീകളുടേതടക്കം നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇനിയും 80ലേറെ പേരെ കണ്ടെത്താനുണ്ടെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കുന്നിനു മുകളിലായതും കനത്ത മഴ തുടരുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ രക്ഷപ്പെട്ട 75ഓളം പേരെ സമീപ ഗ്രാമത്തിലെ സ്കൂളിലാണ് താൽക്കാലികമായി പാർപ്പിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിൽ ഇടവേളക്കുശേഷം വീണ്ടും മഴ ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.