കോട്ട: രാജസ്ഥാനിൽ കാർ നദിയിലേക്ക് മറിഞ്ഞ് റെയിൽവേ ജീവനക്കാരൻ മരിച്ചു. ബുണ്ടിയിലെ ശ്രീനഗർ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായ മനീഷ് മേഘ്‌വാൾ (42) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. വെള്ളം കയറിയ പാലം മുറിച്ച് കടക്കാൻ ശ്രമിക്കവെ കാർ ഒഴുക്കിൽ പെടുകയായിരുന്നു.
ജയ്പൂരിലെ ജന്ത സ്വദേശിയായ മനീഷ് മേഘ്‌വാൾ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നമന പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളം കയറിയ പാലം മുറിച്ച് കടക്കാൻ ശ്രമിക്കവെ കാർ ഒഴുക്കിൽപെടുകയും ചിതാവ നദിയിലേക്ക് മറിയുകയുമായിരുന്നെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേന്ദ്ര സിങ് പറഞ്ഞു.
സംഭവസ്ഥലത്തു നിന്നും ആറു കിലോമീറ്റർ അകലെ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ മനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നെന്ന് ഡി.എസ്.പി ഹേമന്ത് കുമാർ അറിയിച്ചു. ശക്തമായ മഴ പെയ്യുന്നതിനാൽ പ്രദേശത്ത് നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.