ന്യൂഡൽഹി: മുതിർന്ന പൗരന്മാർക്ക് അനുവദിച്ചിരുന്ന ട്രെയിൻ യാത്ര ഇളവ് പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. കോവിഡ് സാഹചര്യങ്ങൾമൂലം യാത്രക്കാരുടെ വരുമാനത്തിൽ കുറവു വന്നു. കൺസഷൻ നൽകുന്നത് കനത്ത ഭാരമാണ് റെയിൽവേക്ക് ഉണ്ടാക്കുന്നത്. അതുകൊണ്ട് മുതിർന്ന പൗരന്മാർ അടക്കം, നേരത്തെ ഇളവ് നൽകിവന്ന എല്ലാ വിഭാഗക്കാർക്കും വീണ്ടും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഏഴു കോടിയോളം മുതിർന്ന പൗരന്മാർ കൺസഷൻ ഇല്ലാതെ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്. 2019-20 വർഷം 12 കോടി മുതിർന്ന പൗരന്മാർ കൺസഷൻ യാത്ര നടത്തിയതു വഴി 1,667 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായി. 2020 മാർച്ച് 20 മുതലാണ് മുതിർന്ന പൗരന്മാർക്കുള്ള സൗജന്യം നിർത്തിയത്. നാലു വിഭാഗം ഭിന്ന ശേഷിക്കാർ, 11 വിഭാഗം രോഗികൾ, വിദ്യാർഥികൾ എന്നിവർക്കു മാത്രമാണ് ഇപ്പോൾ കൺസഷൻ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.