മ​ന്ത്രി അ​ശ്വി​നി വൈ​ഷ്​​ണ​വ്​ 

സില്‍വര്‍ലൈന്‍ പദ്ധതിക്ക്​ അനുമതി നൽകിയി​ട്ടില്ലെന്ന്​ റെയിൽ മന്ത്രി

ന്യൂ​ഡ​ല്‍ഹി: സി​ല്‍വ​ര്‍ലൈ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്​​ഥാ​ന സ​ര്‍ക്കാ​റി​ന് അ​നു​മ​തി ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്​​ണ​വ്​ അ​റി​യി​ച്ച​താ​യി യു.​ഡി.​എ​ഫ്​ എം.​പി​മാ​ർ. പ​ദ്ധ​തി​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ 18 എം.​പി​മാ​രും മാ​ഹി ഉ​ൾ​പ്പെ​ടു​ന്ന പു​തു​ച്ചേ​രി​യി​ൽ നി​ന്നു​ള്ള ലോ​ക്​​സ​ഭാം​ഗ​വും ഒ​പ്പി​ട്ട നി​വേ​ദ​നം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്​​ണ​വി​ന്​ നേ​ര​ത്തേ നൽകിയിരുന്നു. തുട​ർ​ന്ന് മ​​ന്ത്രി വി​ളി​ച്ച​തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കെ. ​മു​ര​ളീ​ധ​ര​ന്‍, എം.​കെ. രാ​ഘ​വ​ന്‍ എ​ന്നി​വ​രു​ൾ​പ്പെ​ടെ 10 യു.​ഡി.​എ​ഫ് എം.​പി​മാ​ർ​ ബു​ധ​നാ​​ഴ്​​ച മ​ന്ത്രി​യെ ക​ണ്ട​ത്​. ന​ട​പ​ടി​ പൂ​ര്‍ത്തി​യാ​ക്കാ​തെ പ​ദ്ധ​തി ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും മു​ന്‍കൂ​ര്‍ നോ​ട്ടീ​സ് ന​ല്‍കാ​തെ വീ​ടു​ക​ളി​ല്‍ ക​ല്ലി​ടു​ന്നു എ​ന്നും എം.​പി​മാ​ര്‍ മ​ന്ത്രി​യെ അ​റി​യി​ച്ചു. പ്രാ​രം​ഭ പ​ഠ​ന​ങ്ങ​ള്‍ക്കു​ള്ള അ​നു​മ​തി മാ​ത്ര​മാ​ണ് ന​ല്‍കി​യതെ​ന്നും പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി അറിയിച്ചതായി എം.​പി​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Railway Minister says no approval has been given for the Silver Line project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.