ന്യൂഡൽഹി: ഗുജറാത്തിലെ സർദാർ വല്ലഭായ് പേട്ടലിെൻറ ഏകതാ പ്രതിമ സന്ദർശിക്കാൻ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽ വേ. മാർച്ച് നാല് മുതൽ റെയിൽവേയുടെ പാക്കേജ് ആരംഭിക്കും. പ്രധാനമന്ത്രി മോദി പേട്ടൽ പ്രതിമ ഉദ്ഘാടനം ചെയ് ത് അഞ്ച് മാസം കഴിയുേമ്പാഴാണ് ടൂർ പാക്കേജുമായി റെയിൽവേ രംഗത്തെത്തുന്നത്.
റെയിൽവേയുടെ ഭാരത് ദർശൻ ടൂർ പാക്കേജിന് കീഴിലായിരിക്കും പേട്ടൽ പ്രതിമയിലേക്കുള്ള വിനോദയാത്രയും സംഘടിപ്പിക്കുക. ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന പാക്കേജാണ് റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. തീർഥാടനസ്ഥലങ്ങളായ ഉജ്ജയിനിലെ മഹാകലേശ്വർ ജ്യോതിർലിംഗ, ഇൻഡോറിലെ ഒാംകരേശ്വർ ജ്യോതിർലിംഗ, ഷിർദി സായിബാബ ദർശൻ, നാസിക്കിലെ തൃംബകേശ്വർ, ഒൗറംഗബാദിലെ ഗിരിനേശ്വർ ജ്യോതിർലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ.
7560 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.റെയിൽവേയുെട കാറ്ററിങ് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറായിരിക്കും പാക്കേജ് നടപ്പിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.