ന്യൂഡൽഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷനുള്ളവർക്ക് ഇനിമുതൽ റെയിൽവേ സ്റ്റേഷനുകളിലെ റെയിൽടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം.6105 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽടെലിന്റെ അതിവേഗതയുള്ള ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈഫൈ നെറ്റ്‌വർക്കുകളിലൊന്നാണ് റെയിൽടെൽ. പ്രതിദിനം 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ റെയിൽവയറിന് 4.82 ലക്ഷം വരിക്കാരുണ്ട്.
വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷനുകളിലൂടെ ഒ.ടി.ടി സൗകര്യം പ്രയോജനപ്പെടുത്തുന്ന അതേസമയം തന്നെ റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ സൗകര്യം ഉപയോഗിച്ച് ഒ.ടി.ടി കാണാം. 14 ഒ.ടി.ടികൾ നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം ലഭിക്കും. 499 രൂപയാണ് കണക്ഷന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.