133 വർഷത്തെ ചരിത്രം തിരുത്തി ബെം​ഗളൂരുവിൽ റെക്കോർഡ് മഴ; ഒറ്റ ദിവസം ലഭിച്ചത് ജൂണിൽ ആകെ ലഭിക്കേണ്ട ശരാശരി മഴ

ബെം​ഗളൂരു: ബം​ഗളൂരുവിൽ 24 മണിക്കൂറിനിടെയുണ്ടായത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരിയേക്കാൾ അധികം മഴയാണ് ഞായറാഴ്ച മാത്രം ന​ഗരത്തിലുണ്ടായത്. 133 വർഷത്തിന് ശേഷമാണ് ന​ഗരത്തിൽ ഇത്ര വലിയ മഴ പെയ്യുന്നത്. 140.7 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച മാത്രം ന​ഗരത്തിൽ പെയ്തതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മാസത്തിൽ ആകെ ലഭിക്കേണ്ട ശരാശരി മഴയായ 110.3 മില്ലി മീറ്ററിനേക്കാക്കാൾ കൂടുതൽ മഴയാണിത്. ജൂൺ അഞ്ച് വരെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ ആർത്തലച്ചുപെയ്തതോടെ ന​ഗരത്തിലെ മെട്രോ ഉൾപ്പെടെയുള്ള സര്ഡവീസുകൾ സ്തംഭിച്ചു. നിരവധി പ്രദേശങ്ങൾ മഴയോടെ വെള്ളക്കെട്ടിലായി. നൂറുകണക്കിന് മരങ്ങൾ കടപുഴകി വീണതായാണ് റിപ്പോർട്ട്. മണിക്കൂറുകളോളും ന​ഗരത്തിൽ ​ഗതാ​ഗതവും തടസപ്പെട്ടു.

ഈ വർഷം 41 വർഷത്തെ റെക്കോർഡ് തകർത്തായിരുന്നു ബെംഗളൂരുവിലെ ചൂട്. 1983ന് ശേഷം ന​ഗരത്തിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാതെ കടന്നുപോയ വേനലായിരുന്നു ഇത്. 

Tags:    
News Summary - Rain: Bengaluru Records Highest Rain In Single Day In June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.