മാസ്​ക്​വയ്​ക്കാൻ പറഞ്ഞപ്പോൾ 'അമ്മാവൻ മേയറാണെന്ന' വിചിത്രവാദം ഉന്നയിച്ച്​ യുവാവ്​ -വീഡിയോ വൈറൽ

റായ്പൂർ: മാസ്​ക്​വയ്​ക്കാതെ സ്​കൂട്ടറിൽ കറങ്ങിയ യുവാക്കളെ പൊലീസ്​ പിടിച്ചപ്പോൾ ഉന്നയിച്ചത് വിചിത്രവാദം. താൻ റായ്​പൂർ മേയർ അജാസ്​ ദേബാറിന്‍റെ അനന്തിരവൻ ​ആണെന്നും മാസ്​ക്​ വയ്​ക്കില്ലെന്നുമായിരുന്നു യുവാവ്​ പറഞ്ഞത്​. സ്​കൂട്ടറിൽ കറങ്ങിയ രണ്ട്​ യുവാക്കളെയാണ്​ റായ്​പൂർ പൊലീസ്​ തടഞ്ഞത്​. തുടർന്ന്​ മാസ്​ക്​വയ്​ക്കാൻ ആവശ്യ​െപ്പട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവാവ്​ പൊലീസിനോട്​ തട്ടിക്കയറുകയായിരുന്നു. പൊലീസുകാരെ സ്​ഥലം മാറ്റുമെന്നും യുവാവ്​ ഭീഷണിപ്പെടുത്തി. തന്‍റെ മുന്നിൽ സാവധാനം സംസാരിക്കണമെന്നും ഇയാൾ പോലീസുകാരോട് ആവശ്യപ്പെട്ടു.


മാസ്​ക്​ ധരിച്ചില്ലെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയപ്പോൾ പോലീസുകാരെ സസ്‌പെൻഡ് ചെയ്യുമെന്നായി യുവാവ്​. തുടർന്ന്​ ഇയാൾ ഫോണിൽ ആരെയോ ബന്ധപ്പെടുന്നതും വീഡിയോയിൽ കാണാം. യുവാവ്​ മേയർ അജാസ്​ ദേബാറിന്‍റെ അനന്തിരവൻ തന്നെയാണെന്നാണ്​ സൂചന. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തതനുസരിച്ച്​ യുവാവിന്​ പിന്നീട്​ പൊലീസ്​ 500രൂപ പിഴ ചുമത്തി.

ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ ഛത്തീസ്ഗഡ്​ ഏറെ ഉയർന്ന നിലയിലാണ്​. നിലവിൽ റായ്പൂരിൽ ലോക്​ഡൗണാണ്​. ഏറ്റവും പുതിയ ആരോഗ്യ ബുള്ളറ്റിൻ അനുസരിച്ച് സംസ്ഥാനത്ത് 125688 സജീവ കേസുകളാണുള്ളത്. പകർച്ചവ്യാധി മൂലമുള്ള മരണങ്ങൾ 6274 ൽ എത്തി. സംസ്​ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാണ്​ അജാസ്​ ദേബാർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.