മുംബൈ: ഒരു സ്ഥാനാർഥിയെപ്പോലും കളത്തിലിറക്കിയിട്ടില്ല. എങ്കിലും പുള്ളിയാണ് താരം. എതിരാളി ഏത് കൊമ്പത്തിരുന്നാലും ഉന്നം തെറ്റാതെ കൂരമ്പുകൾ തൊടുക്കും. അതൊരു മിടുക്ക ാണ്. അത് മുതലാക്കാൻ ആ താരത്തിനായി പിടിവലിയും. ഇപ്പോൾ നരേന്ദ്ര മോദിക്കും ശിവസേന ക്കുമെതിരെ നാടാകെ നടന്ന് കടന്നാക്രമണം നടത്തുന്ന ആ നേതാവ് രാജ് താക്കറെ.
മഹാരാ ഷ്ട്ര നവ നിർമാൺ സേനയുടെ(എം.എൻ.എസ്) അനിഷേധ്യൻ. പ്രത്യക്ഷത്തിൽ കൂടെയില്ലെങ്കിലും കോൺ ഗ്രസ്-എൻ.സി.പി സഖ്യത്തിന് ഒപ്പം തന്നെയാണ് രാജ്. മറാത്തി വോട്ടുകൾ ലക്ഷ്യമിട്ട് മോദിക്ക് എതിരെ ആഞ്ഞടിക്കുന്ന രാജിന് പിന്നിൽ ശക്തമായ പിന്തുണയുമായി കാണാമറയത്ത് ശരദ് പവാർ ഉണ്ട്.
2014 ലെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ എം.എൻ.എസ് തിരിച്ചുവരവിെൻറ പാതയിലാണ്. അതിനാൽ, രാജിനും ഒരു തിളക്കം ആവശ്യമാണ്. മാസങ്ങൾക്കുശേഷം വരുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളാണ് കോൺഗ്രസ്-എൻ.സി.പി സഖ്യം എം.എൻ.എസിന് നൽകുമെന്ന് കരുതുന്നത്. വഞ്ചിത് ബഹുജൻ അഗാഡിയുടെ പ്രകാശ് അംബേദ്കർ ദലിത്, ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുമ്പോൾ മറുപക്ഷത്ത് മറാത്തി വോട്ട് ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ് രാജിലൂടെ പവാർ പയറ്റുന്നത്.
തങ്ങൾ ഉയർത്തിയാൽ തിരിച്ചടിയാകുന്ന പുൽവാമ, ബലാകോട്ട് വിഷയങ്ങൾ സജീവമാക്കി നിർത്താൻ രാജ് തന്നെയാണ് വേണ്ടതെന്ന തിരിച്ചറിവുമുണ്ട് എൻ.സി.പിക്ക്. നിലവിൽ കോൺഗ്രസ്, എൻ.സി.പി സ്ഥാനാർഥികളെ സഹായിക്കാൻ പാർട്ടി നേതാക്കളെ ചുമതലപ്പെടുത്തുകയും ചെയ്തു രാജ്.
കോളജ് കാല സഹപാഠിയായ കോൺഗ്രസ് സ്ഥാനാർഥി നടി ഉൗർമിള മതോന്ത്റെ മുംബൈ നോർത്തിൽ ജയിപ്പിക്കുക എന്നത് തെൻറ ബാധ്യതയായി രാജ് കാണുന്നു. കോൺഗ്രസിലെ അശോക് ചവാൻ, സുശീൽ കുമാർ ഷിൻഡെ, പ്രിയ ദത്ത്, മിലിന്ദ് ദേവ്റ, പവാറിെൻറ മകൾ സുപ്രിയ സുലെ, അജിത് പവാറിെൻറ മകൻ പാർഥ പവാർ, ഛഗൻ ഭുജ്ബലിെൻറ സഹോദര പുത്രൻ സമീർ ഭുജ്ബൽ തുടങ്ങിയവരുടെ മണ്ഡലങ്ങളിലും രാജ് നേരിട്ടെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.