ഡൽഹിയിൽ സോണിയ-താക്കറെ കൂടിക്കാഴ്ച

ന്യൂഡൽഹി: യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയും മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അപ്രതീക്ഷിത കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് . കൂടിക്കാഴ്ചയെ കുറിച്ച് തങ്ങൾക്ക് കൂടുതൽ ഒന്നും അറിയില്ലെന്ന് കോൺഗ്രസിന്‍റെയും എം.എൻ.എസിന്‍റെയും നേതാക്കൾ പ റഞ്ഞു.

കൂടിക്കാഴ്ച എം.എൻ.എസ് നേതാക്കളെ ഉൾപ്പടെ ആശ്ചര്യപ്പെടുത്തിയതായി എം.എൻ.എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡേ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരെ കാണാനാണ് രാജ് താച്ചറെ ന്യൂഡൽഹിയിൽ എത്തിയത്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രം ഒഴിവാക്കി ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ സോണിയ ഗാന്ധിയുമായി ചർച്ച ചെയ്തോ എന്ന് അറിയില്ലെന്നും താക്കറെ ഇതുസംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ലെന്നും എം.എൻ.എസ് നേതൃത്വം പറയുന്നു.

അതേസമയം, എൻ.സി.പി നേതാവ് ശരദ് പവാറും മുതിർന്ന കോൺഗ്രസ് നേതാവ് അഹ്മദ് പട്ടേലും ചേർന്നാണ് കൂടിക്കാഴ്ച ഒരുക്കിയതെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, എൻ.സി.പി നേതൃത്വം ഇത് നിഷേധിച്ചു. മഹാരാഷ്ട്രയിലെ കോൺഗ്രസ് -എൻ.സി.പി സഖ്യം എം.എൻ.എസിനെ ഒപ്പം കൂട്ടാനുള്ള നടപടിയുടെ മുന്നോടിയായാണ് കൂടിക്കാഴ്ചയെന്നും പറയപ്പെടുന്നു.

Tags:    
News Summary - Raj Thackeray meets Sonia Gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.