രാജ്യത്തെ പ്രായം കൂടിയ കടുവകളിലൊന്ന് ബംഗാളിൽ ചത്തു

കൊൽക്കത്ത: രാജ്യത്തെ പ്രായം കൂടിയ കടുവകളിലൊന്ന് ബംഗാളിൽ ചത്തു. രാജ എന്ന പേരിലുള്ള 25 വയസും 10 മാസവും പ്രായമായ കടുവയാണ് വടക്കൻ ബംഗാളിലെ സംരക്ഷിതകേന്ദ്രത്തിൽ ചത്തത്.

ഇന്ത്യയിലെ പ്രായം കൂടിയ കടുവകളിലൊന്നാണ് രാജയെന്ന് ഡിവഷണൽ ഫോറസ്റ്റ് ഓഫീസർ ദീപക്.എം പറഞ്ഞു. 2008 ആഗസ്റ്റിലാണ് ജലദ്പാരയിലെ കടുവകൾക്കായുള്ള സംരക്ഷണ കേന്ദ്രത്തിൽ രാജയെത്തുന്നത്. കടുവകൾ കാട്ടിൽ സാധാരണയായി 16 വർഷമാണ് ജീവിക്കാറെ. എന്നാൽ, സുരക്ഷിത സാഹചര്യങ്ങളിൽ 28 വയസ് വരെ ജീവിക്കാറുണ്ട്.

മുതല ആക്രമണത്തിൽ വലുത് കാലിന് പരിക്കേറ്റതിനെ തുടർന്നാണ് രാജയെ സംരക്ഷിത കേന്ദ്രത്തിൽ എത്തിക്കുന്നത്. അതുവരെ സുന്ദർബെൻ കാടുകളിലാണ് രാജ കഴിഞ്ഞിരുന്നത്. രാജ്യത്തെ കടുവകളുടെ വിഹാരകേന്ദ്രമായി അറിയപ്പെടുന്ന സുന്ദർബെന്നിൽ 100ഓളം കടുവകളാണ് ഉള്ളത്.

Tags:    
News Summary - Raja, one of the oldest tigers in India, dies at 25 in north Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.