ജയ്പുർ: രാജസ്ഥാൻ ന്യൂനപക്ഷകാര്യ മന്ത്രി ഷാലി മുഹമ്മദ് ജയ്സാൽമീറിലെ പൊഖ്റാ ൻ ശിവക്ഷേത്രത്തിലെത്തി പൂജ നടത്തി. അശോക് ഗെഹ്ലോട്ട് മന്ത്രിസഭയിലെ ഏക മുസ്ലിം മന്ത്രിയായ ഷാലി മുഹമ്മദ് സത്യപ്രതിജ്ഞക്കുശേഷം ആദ്യമായി തെൻറ മണ്ഡലത്തിൽ എത്തിയതായിരുന്നു.
ദേവനും ദേവിയും ഏതെങ്കിലും ജാതിയുടേതോ, ഹിന്ദുക്കളുടെയോ മുസ്ലിംകളുടെയോ അല്ലെന്ന് അദ്ദേഹം പൂജകൾക്കു ശേഷം പ്രതികരിച്ചു. എല്ലാവർക്കും അവരവരുടെ വിശ്വാസം ഉണ്ടാകും. സ്വന്തം വിശ്വാസപ്രകാരമാണ് ക്ഷേത്രത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രവുമായി ദീർഘകാല ബന്ധമുള്ളയാളാണ് ഷാലി മുഹമ്മദെന്നും ഇതിനുമുമ്പും അദ്ദേഹം പൂജ അർപ്പിച്ചിട്ടുണ്ടെന്നും ക്ഷേത്രം പൂജാരി മധു ചംഗാനി വ്യക്തമാക്കി. രാജസ്ഥാനിലെ പ്രമുഖ മതപണ്ഡിതനാണ് ഷാലി മുഹമ്മദിെൻറ പിതാവ് ഗാസി ഫക്കീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.