സി.പി.എം സ്ഥാനാർഥി അംറ റാം

17 സീറ്റിൽ മത്സരിച്ച സി.പി.എം സിറ്റിങ് സീറ്റുകൾ കൈവിട്ടു; രണ്ടിടത്ത് രണ്ടാമത്

ന്യൂഡൽഹി: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ വാശിയേറിയ പോരാട്ടം കാഴ്ചവെച്ച സി.പി.എം സിറ്റിങ് സീറ്റുകളും കൈവിട്ടു. 200 അം​ഗ നി​യ​മ​സ​ഭ​യി​ൽ 17 മ​ണ്ഡ​ല​ങ്ങ​ളി​ലാണ് സി.​പി.​എം സ്ഥാ​നാ​ർ​ഥി​ക​ൾ മത്സരിച്ചത്. വോട്ടെണ്ണലിന്‍റെ പല ഘട്ടങ്ങളിലും മൂന്നോളം സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ ലീഡ് പിടിച്ചിരുന്നു.

അതേസമയം, സി​റ്റി​ങ്​ സീ​റ്റാ​യ ഹ​നു​മ​ൻ​ഗ​ഡ്​ ജി​ല്ല​യി​ലെ ഭ​ദ്ര​യി​ൽ ബ​ൻ​വ​ൻ പു​നി​യ​യും ര​ണ്ടാ​മ​ത്തെ സി​റ്റി​ങ്​ സീ​റ്റാ​യ ബി​ക്കാ​നി​റി​ലെ ദും​ഗ​ർ​ഗ​ഡി​ൽ ഗി​ർ​ദ​രി​ലാ​ൽ മ​ഹി​യ​യും തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടു. നാ​ലു​വ​ട്ടം എം.​എ​ൽ.​എ​യാ​യി​രു​ന്ന സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ അം​റ റാം ​ക​ഴി​ഞ്ഞ വ​ർ​ഷം തോ​റ്റ സീ​ക്ക​ർ ജി​ല്ല​യി​ലെ ദ​ത്താ​രാം​ഗ​ഡി​ൽ മത്സരിച്ചെങ്കിലും ജനവിധി എതിരായി. അതേസമയം, ഭ​ദ്ര​യി​ൽ ബ​ൻ​വ​ൻ പു​നി​യയും ദോഡിൽ പേമ റാമും രണ്ടാം സ്ഥാനം പിടിച്ചതായാണ് റിപ്പോർട്ട്.

സീ​ക്ക​ർ -ഉ​സ്മാ​ൻ ഖാ​ൻ, അ​നു​മാ​ൻ ഗ​ഡ്​ -ര​ഘു​വീ​ർ വ​ർ​മ, ല​ക്ഷ്മ​ൺ​ഗ​ഡ്​-​വി​ജേ​ന്ദ്ര ധാ​ക്ക, നോ​ഹ​ർ -മം​ഗേ​ഷ്​ ചൗ​ധ​രി, റാ​യ്​​സി​ങ്​ ന​ഗ​ർ -ഷോ​പ​ത്​​റാ​മ മേ​ഘ്​​വാ​ൾ, അ​നൂ​പ്​​ഗ​ഡ്​ -ശോ​ഭാ​സി​ങ്​ ധി​ല്ല​ൻ, ദും​ഗ​ർ​പൂ​ർ -ഗൗ​തം തോ​മ​ർ, താ​രാ​ന​ഗ​ർ -നി​ർ​മ​ൽ​കു​മാ​ർ പ്ര​ജാ​പ​ത്, സ​ർ​ദാ​ർ​ഷ​ഹ​ർ -ഛഗ​ൻ​ലാ​ൽ ചൗ​ധ​രി, ജ​ദൗ​ൾ -പ്രേം ​പ​ർ​ഗി, ല​ഡ്​​നു -ഭ​ഗീ​ര​ഥ്​ യാ​ദ​വ്, ന​വ​ൻ -കാ​നാ​റാം ബി​ജാ​ര​നി​യ, സാ​ദു​ൽ​പൂ​ർ -സു​നി​ൽ പു​നി​യ എ​ന്നി​വരായിരുന്നു മത്സരിച്ച മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ.

2018ലെ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സി.പി.എം. വിജയിക്കുകയും ര​ണ്ടി​ട​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്​ എ​ത്തുകയും ചെയ്തി​രു​ന്നു. മ​റ്റ്​ അ​ഞ്ചി​ട​ങ്ങ​ളി​ൽ 45,000ഓ​ളം വോ​ട്ട്​ പാ​ർ​ട്ടി​ക്കു​ണ്ടായിരുന്നു.

രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ സീറ്റ് ചർച്ച തെറ്റിപിരിഞ്ഞതോടെയാണ് കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും രണ്ടായി മത്സരിക്കുന്നതിന് വഴിവെച്ചത്. ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യു​ള്ള വി​ട്ടു​വീ​ഴ്ച​ ഒന്നും ഇരുപാർട്ടികൾക്കിടയിൽ ഉണ്ടായില്ല. സി.​പി.​എ​മ്മി​ന്​ പ​ര​മാ​വ​ധി മൂ​ന്നു​ സീ​റ്റ്​ ന​ൽ​കാ​മെ​ന്നാ​ണ്​ ​രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള കോൺഗ്രസ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഖ്​​ജി​ന്ദ​ർ​സി​ങ്​ ര​ൺ​ധാ​വ അ​റി​യി​ച്ച​ത്.

ഇ​ൻ​ഡ്യ മു​ന്ന​ണി​യു​ടെ വി​​ശാ​ല കാ​ഴ്ച​പ്പാ​ടോ​ടെ സീ​റ്റു ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ വി​ട്ടു​വീ​ഴ്​​ച​ക​ൾ​ക്കൊ​ന്നും കോ​ൺ​ഗ്ര​സ്​ ത​യാ​റാ​യി​ല്ലെ​ന്നാ​ണ്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വു​മാ​യ അം​റ റാം മാധ്യമങ്ങളോട് പറഞ്ഞത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ 17 സീ​റ്റി​ലും പാർട്ടി സ്ഥാനാർഥിയെ മ​ത്സ​രിപ്പിച്ച​ത്.

ഇ​ൻ​ഡ്യ​ എ​ന്ന കൂ​ട്ടാ​യ്മ​യോ​ടു​ള്ള കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം കാ​ട്ടു​ന്ന വി​ധം സീ​റ്റ്​ നീ​ക്കു​പോ​ക്കു​ക​ൾ​ക്ക്​ ത​യാ​റാ​കാ​ത്ത കോ​ൺ​ഗ്ര​സി​നോ​ടു​ള്ള അ​മ​ർ​ഷം കു​റു​മു​ന്ന​ണി​യെ​ന്ന ​പോ​ലെ സി.​പി.​എ​മ്മും മ​റ്റ്​ ഇ​ട​തു​പാ​ർ​ട്ടി​ക​ളും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​യും പ്ര​ക​ടി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ടു​ സീ​റ്റി​ൽ ജ​യി​ച്ച സി.​പി.​എം 17 സീ​റ്റി​ൽ മ​ത്സ​രി​ച്ചപ്പോൾ, ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ത്​ കോ​ൺ​ഗ്ര​സി​ന്‍റെ സാ​ധ്യ​ത​ക​ൾക്ക് തിരിച്ചടിയായിട്ടുണ്ടാകാം. 

Tags:    
News Summary - Rajasthan Assembly Election 2023: CPM contested in 17 seats and gave up the sitting seats; Second in two places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.