രാജസ്ഥാനിലെ ഷിയോയിൽ ബി.ജെ.പി വിമത സ്ഥാനാർഥി വിജയത്തിലേക്ക്

ജയ്പൂർ: രാജസ്ഥാനിലെ ഷിയോ മണ്ഡലത്തിൽ ബി.ജെ.പി വിമത സ്ഥാനാർഥിയായി മത്സരിച്ച 26കാരൻ രവീന്ദ്ര സിങ് ഭാട്ടി വിജയത്തിലേക്ക്. വിദ്യാർഥി നേതാവായ ഭാട്ടി, പാർട്ടി സീറ്റ് നൽകാത്തതിനെ തുടർന്നാണ് വിമതനായത്. 18,000ലേറെ വോട്ടുകൾക്ക് മുന്നിട്ടു നിൽക്കുകയാണ് ഇദ്ദേഹം.

ബി.ജെ.പി സ്ഥാനാർഥി പരിഗണനാപട്ടികയിൽ രവീന്ദ്ര സിങ് ഭാട്ടി ഉണ്ടായിരുന്നെങ്കിലും അവസാനം സീറ്റ് നൽകിയത് സ്വരൂപ് സിങ്ങിനാണ്. ഇതോടെ അനുനയത്തിനൊന്നും വഴങ്ങാൻ തയാറാകാത്ത ഭാട്ടി വിമതനായി രംഗത്തെത്തുകയായിരുന്നു.

ഷിയോ മണ്ഡലത്തിൽ ചതുഷ്കോണ മത്സരമാണ് നടന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി അമീൻ ഖാനും മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായി ഫത്തേ ഖാനുമാണ് രംഗത്തുള്ളത്. ഭാട്ടിയുടെ പിന്നിൽ രണ്ടാമതുള്ളത് ഫത്തേ ഖാനാണ്.

വിദ്യാർഥി സമരങ്ങളിലൂടെ ശ്രദ്ധേയനായ ഭാട്ടി മികച്ച പ്രാസംഗികൻ കൂടിയാണ്. തെരഞ്ഞെടുപ്പ് റാലികളിൽ വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്.

Tags:    
News Summary - Rajasthan assembly election updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.