ജയ്പൂർ: സ്വകാര്യ ആശുപത്രികൾ 30 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രി ഡോ. രഘു ശർമ നിർദേശിച്ചു. ജയ്പൂർ, ജോധ്പൂർ, കോട്ട, അജ്മീർ, ബികാനിർ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളോടാണ് മന്ത്രി ഇക്കാര്യം നിർദേശിച്ചത്.
കോവിഡ് പോരാട്ടത്തിൽ സർക്കാറിേൻറയും സ്വകാര്യ ആശുപത്രികളുടേയും പങ്കിനെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രി പ്രകീർത്തിച്ചു. എന്നാൽ ചില സ്വകാര്യ വലിയ സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ബാധിതരെ കോവിഡ് 19 മാനദണ്ഡം പാലിച്ച് പ്രത്യേകം വാർഡിൽ ചികിത്സിക്കണം. ജയ്പൂർ, ജോധ്പൂർ, കോട്ട, അജ്മീർ, ബികാനിർ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികൾ കിടക്കകളുടെ 30 ശതമാനം കോവിഡ് ബാധിതർക്ക് വേണ്ടി മാറ്റിവെക്കണം'' -അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ മൂന്നിന് പുറത്തിറക്കിയ ഉത്തരവിലെ നിരക്ക് അനുസരിച്ചായിരിക്കണം കോവിഡ് ബാധിതർക്ക് ചികിത്സിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജസ്ഥാൻ ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി അഖിൽ അറോറ ഇതുസംബന്ധിച്ച് രേഖാമൂലമുള്ള നിർദേശം സ്വകാര്യ ആശുപത്രികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.