സബ്​സിഡി ​േവണോ? ​ ‘ഞാൻ ദരിദ്രനാണ്’ എന്ന്​ പെയ്​ൻറടിക്കണം

​ജയ്​പൂർ: രാജസ്​ഥാനിൽ ദാരിദ്ര്യ രേഖക്ക്​ താഴെയുളളവരുടെ വീടുകളിൽ ‘ഞാൻ ദരിദ്രനാണ്​’ എന്ന്​ സർക്കാർ വക പെയ്​ൻറിങ്ങ്​. ഭക്ഷ്യധാന്യങ്ങൾ സബ്​സിഡി നിരക്കിൽ ലഭിക്കാൻ ഇങ്ങനെ പെയ്​ൻറ്​ ചെയ്യണമെന്നാണ്​ വസുന്ധര രാജെ നയിക്കുന്ന സർക്കാറി​​​െൻറ നിർദേശം. 

‘ഞാൻ ദരിദ്രനാണ്​. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സർക്കാർ റേഷൻ സ്വീകരിക്കുന്നു’ എന്നാണ്​ വീടുകളുടെ മുൻ ചുമരിൽ സർക്കാർ പെയ്​ൻറ്​ ചെയ്യുന്നത്​. ദരിദ്രരെയും പണക്കാരെയും തരം തിരിക്കുന്ന ഇൗ നടപടി രാജസ്​ഥാനിലെ ദൗസ ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ വീടുകളിൽ പൂർത്തിയാക്കി കഴിഞ്ഞു. ബാക്കി ജില്ലകളിലേക്ക്​ കൂടി ഇൗ തീരുമാനം വ്യാപിപ്പിക്കുന്നു​െവന്നാണ്​ റിപ്പോർട്ട്​. 

ഇൗ സ്​കീമി​​​െൻറ ആനകൂല്യം അനുഭവിക്കുന്നവർ ഇതുമൂലം അപമാനിതരായിരിക്കുകയാണ്​. വീടിനു മുന്നിലൂടെ പോകുന്നവ​െരല്ലാം ഇൗ പെയ്​ൻറിങ്ങ്​ നോക്കി പരിഹസിക്കുന്നതായി ഗ്രാമീണർ ദേശീയ മാധ്യമങ്ങളോട്​ പറഞ്ഞു. മൂന്ന്​ പേർക്ക്​ മൂന്ന്​ മാസത്തേക്ക്​ 15കിലോ ഗോതമ്പാണ്​ തരുന്നത്​. അതിനു വേണ്ടിയാണ്​ അവർ തങ്ങളു​െട ചുമർ വൃത്തികേടാക്കിയത്​. ദരിദ്രരെ പരിഹസിക്കുകയാണ്​ സർക്കാരെന്നും നാട്ടുകാർ പറയുന്നു. 

Tags:    
News Summary - In Rajasthan, Govt Paints ‘I am Poor’ on BPL Households For Food Subsidy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.