ന്യൂഡൽഹി: സംഘ്പരിവാർ പ്രവർത്തകർ തല്ലിക്കൊന്ന ക്ഷീര കർഷകൻ പെഹ്ലുഖാെൻറ മക്ക ൾക്കെതിരെ പശുക്കടത്ത് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് രാജസ്ഥാൻ ഹൈകോടതി ത ള്ളി. ആക്രമണത്തിലെ ഇരകളായ തങ്ങളെ പ്രതികളാക്കി കേസെടുത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെഹ്ലുഖാെൻറ മക്കൾ നൽകിയ ഹരജിയിലാണ് വിധി.
2017 ഏപ്രിൽ ഒന്നിന് രാജസ്ഥാനിലെ ആൽവാർ ജില്ലയിൽ ജയ്പുർ ദേശീയപാതയിലാണ് പെഹ്ലുഖാനും മക്കളും ആക്രമിക്കപ്പെട്ടത്. 55 വയസ്സുള്ള പെഹ്ലുഖാനെ പശുക്കടത്ത് ആരോപിച്ചാണ് സംഘ്പരിവാർ പ്രവർത്തകർ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ പെഹ്ലുഖാൻ മൂന്ന് ദിവസം കഴിഞ്ഞ് ആശുപത്രിയിലാണ് മരിച്ചത്. അന്നത്തെ ബി.െജ.പി സർക്കാർ പെഹ്ലുഖാനെ ആക്രമിച്ച പ്രതികൾക്കെതിരെ കേസെടുത്തതിനൊപ്പം കൊല്ലപ്പെട്ട പെഹ്ലുഖാനും അദ്ദേഹത്തിെൻറ മക്കൾക്കും ട്രക്ക് ഡ്രൈവർക്കുമെതിരെ പശുക്കടത്ത് ആരോപിച്ച് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. പെഹ്ലുഖാൻ മതിയായ രേഖകൾ സഹിതം വളർത്താനായി കൊണ്ടുവന്ന കാലികളെ തടഞ്ഞായിരുന്നു ആക്രമണമെന്ന് മക്കൾ ബോധ്യപ്പെടുത്തിയിട്ടും രാജസ്ഥാൻ പൊലീസ് കേസ് പിൻവലിക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ജയ്പുർ കാലിച്ചന്തയിൽനിന്ന് കാലികളെ കച്ചവടമാക്കിയതിെൻറ രസീതും മക്കൾ സമർപ്പിച്ചു.
കേസെടുത്തത് ബി.ജെ.പി സർക്കാറിെൻറ കാലത്താണെങ്കിലും പെഹ്ലുഖാനും മക്കൾക്കുമെതിരെ പശുക്കടത്ത് കുറ്റം ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അശോക് ഗെഹ്ലോട്ടിെൻറ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ വന്നശേഷമായിരുന്നു. പെഹ്ലുഖാെന തല്ലിക്കൊന്ന മുഴുവൻ പ്രതികളെയും വെറുതെവിടുന്ന തരത്തിൽ കേസ് അട്ടിമറിച്ച ശേഷമായിരുന്നു രാജസ്ഥാൻ പൊലീസ് വാദികളെ പിടിച്ച് പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്. രാജസ്ഥാൻ കോൺഗ്രസ് സർക്കാറിെൻറ അലംഭാവം രൂക്ഷ വിമർശനത്തിന് വിധേയമായേതാടെ അന്വേഷണത്തിലെ പിഴവ് തിരുത്തുമെന്ന് ഗെഹ്ലോട്ട് ഉറപ്പുനൽകിയിരുന്നു. പെഹ്ലുഖാനെ കൊലപ്പെടുത്തിയ ആറ് പ്രതികളെയും സംശയത്തിെൻറ ആനുകൂല്യം നൽകി വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.