ന്യൂഡൽഹി: കൂടുതൽ കുട്ടികളുണ്ടാകാൻ ജനങ്ങളെ പ്രോത്സാഹിപ്പിച്ച് ബി.ജെ.പി നേതാവും രാജസ്ഥാൻ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയുമായ ബാബുലാൽ ഖരാദി. എത്ര കുട്ടികൾ ജനിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി അവർക്ക് വീട് പണിത് നൽകുമെന്നും കുടുംബത്തിന് ഉയർന്ന സബ്സിഡി നിരക്കിൽ ഗ്യാസ് സിലണ്ടറുകൾ ലഭ്യമാക്കുമെന്നതിനാൽ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഉദയ്പൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ആരും വിശന്ന വയറുമായി ഉറങ്ങരുതെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രധാനമാണ്. ഒരു കൂരയ്ക്ക് കീഴിൽ ഓരോ പൗരനും ഉറക്കമുണരണമെന്നതും അദ്ദേഹത്തിൻ്റെ സ്വപ്നമാണ്. നിങ്ങൾ ധാരാളം കുട്ടികൾക്ക് ജന്മം നൽകൂ. പ്രധാനമന്ത്രി നിങ്ങൾക്ക് വീട് പണിത് നൽകും. പിന്നെയെന്താണ് പ്രശ്നം?', ഖരാദി പറഞ്ഞു.
കേന്ദ്ര സർക്കാർ വാണിജ്യ സിലിണ്ടറിന്റെ വില 200 രൂപ കുറച്ചെന്നും ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള കുടുംബങ്ങൾക്ക് 450 രൂപക്ക് പാചകവാതക സിലിണ്ടർ ലഭ്യമാക്കാനുള്ള നീക്കങ്ങൾ രാജസ്ഥാൻ സർക്കാർ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.