എം.എൽ.എ രമീല ഖാദിയ

ഡ്യൂട്ടിയിലായിരുന്ന പൊലീസുകാരനെ മർദിച്ച എം.എൽ.എക്കെതിരെ കേസ്​

ജയ്​പൂർ: രാജസ്​ഥാനിൽ ഡ്യൂട്ടിയിലായിരുന്ന ഹെഡ്​ കോൺസ്റ്റബ്​ൾനെ മർദിച്ച എം.എൽ.എക്കെതിരെ കേസ്​. രാജസ്​ഥാനിലെ ബൻസ്വാര ജില്ലയിലാണ്​ സംഭവം.

ഹെഡ്​ കോൺസ്റ്റബ്​ൾ മഹേന്ദ്ര നാഥിനാണ്​ മർദനമേറ്റത്​. രാത്രി ഡ്യൂട്ടിക്കിടെ ബൈക്കിലെത്തിയ ഒരാളെ മഹേന്ദ്ര നാഥ്​ തടഞ്ഞുനിർത്തുകയും വിവരങ്ങൾ ആരായുകയും ചെയ്​തിരുന്നു. എന്നാൽ ഇതോ​െട അയാൾ മഹേന്ദ്രനാഥിനോട്​ കയർക്കുകയായിരുന്നു. തുടർന്ന്​ കുശാൽഗഡ്​ എം.എൽ.എ രമീല ഖാദിയയെ അയാൾ വിളിച്ചുവരുത്തി.

അവിടെയെത്തിയ എം.എൽ.എ ഹെഡ്​കോൺസ്റ്റബ്​ൾന്‍റെ വാക്കുകൾ കേൾക്കാതെ മോശമായി പെരുമാറുകയും മർദിക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

സംഭവത്തിൽ എം.എൽ.എക്കും കൂട്ടാളികൾക്കുമെതിരെ കേസെടുത്തതായി അഡീഷനൽ എസ്​.പി കൈലാശ്​ സിങ്​ പറഞ്ഞു. എന്നാൽ എം.എൽ.എ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. 

Tags:    
News Summary - Rajasthan MLA Ramila Khadiya 'slaps' head constable on duty, case registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.