പെഹ്​ലു ഖാ​നെതിരായ പശുക്കടത്ത്​ കേസ്​ പുനഃരന്വേഷിക്കും

ജയ്​പൂര്‍: രാജസ്ഥാനിലെ ആൽവാറിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ക്ഷീര കർഷകനായ പെഹ്​ലു ഖാനെതിരായ പശുകടത് ത്​ കേസ്​ രാജസ്ഥാൻ ​െപാലീസ്​ പുനഃരന്വേഷിക്കും. പെഹ്​ലുഖാനെതിരെയും മക്കളായ ഇര്‍ഷാദ്, ആരിഫ്, കാലികളെ കൊണ്ട് പോയ പിക്ക് അപ്പ് വാഹനത്തി​​െൻറ ഉടമ എന്നിവര്‍ക്കെതിരെയും കുറ്റം ചുമത്തിയ കേസാണ്​ വീണ്ടും അന്വേഷിക്കുക.

പശുക് കടത്ത്​ കേസ്​ പുനഃരന്വേഷിക്കണമെന്ന പൊലീസി​​െൻറ അപേക്ഷ വ്യാഴാഴ്​ച കോടതി അംഗീകരിക്കുകയായിരുന്നു. സമഗ്ര അ
ന്വേഷണത്തിന്​ ശേഷം അധിക കുറ്റപത്രം സമർപ്പിക്കുമെന്ന്​ ആൽവാർ പൊലീസ്​ സൂപ്രണ്ട്​ പരീഷ്​ ദേശ്​മുഖ്​ അറിയിച്ചു.

2017 ഏപ്രിൽ ഒന്നിനാണ്​ പശുക്കടത്ത്​ ആരോപിച്ച്​ ആൾക്കൂട്ടം 55കാരനായ പെഹ്​ലുഖാനെ മർദിച്ച്​ കൊന്നത്​. കേസ്​ അന്വേഷിച്ച രാജസ്ഥാൻ പൊലീസ്​ ആൾക്കൂട്ട മർദനത്തിന്​ എട്ടുപേർക്കെതിരെയും പശുക്കടത്ത് നടത്തിയതിന്​ പെഹ്​ലു ഖാനും മക്കൾക്കു​െമതിരെയുമായി രണ്ട്​ കുറ്റപത്രങ്ങളാണ്​ സമർപ്പിച്ചിരുന്നത്​.

പെഹ്​ലു ഖാൻ അനുമതിയില്ലാതെ പശുക്കളെ കടത്തിയതെന്നാരോപിച്ചാണ്​ കേസ്​ ഫയൽ ചെയ്​തിരുന്നത്​. എന്നാൽ സംസ്ഥാനത്തിന്​ പുറത്തേക്കല്ല, ആൽവാറിൽ ബന്ധുവി​​െൻറ ഫാമിലേക്കാണ്​ പശുക്കളെ കൊണ്ടുപോയതതെന്നും​ പശുക്കടത്ത്​ ചുമത്തിയ ​കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്​ പെഹ്​ലു ഖാ​​െൻറ കുടുംബം ഹരജി നൽകിയിരുന്നു.

പെഹ്​ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ച നടപടിക്കെതിരെ മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി ദിവസങ്ങള്‍ക്കകമാണ് കുറ്റപത്രം തയാറാക്കിയത്. പെഹ്​ലു ഖാനെ പ്രതി ചേര്‍ത്ത് ഡിസംബര്‍ 30നാണ് തയാറാക്കിയ പുതിയ കുറ്റപത്രം ജൂണിലാണ്​​ സമർപ്പിച്ചത്​.

2017 ഏപ്രിലില്‍ ജയ്പൂരിലെ കന്നുകാലി മേളയില്‍ നിന്ന് പശുവിനെ വാങ്ങി വരുന്നതിനിടെയാണ് ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് ക്ഷീര കര്‍ഷകനായ പെഹ്​ലു ഖാന്‍ കൊല്ലപ്പെട്ടത്. പെഹ്​ലു ഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറ് പേര്‍ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കോടതിയിലേക്ക് പോകവെ കേസില്‍ സാക്ഷികളായ െപഹ് ലു ഖാന്റെ മക്കള്‍ക്കു നേരെ വെടിവെപ്പുണ്ടായി.

Tags:    
News Summary - Rajasthan Police to re investigate a case of cattle smuggling against the sons of Pehlu Khan- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.