ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ കല്യാണ ചടങ്ങിനിടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരു ഗർഭിണിയടക്കം 11 പേരുടെ നില ഗുരുതരമാണ്. ജയ്പൂരിന് സമിപം കട് ലായി ഗ്രാമത്തിലായിരുന്നു സംഭവം.
ഉയർന്ന വൈദ്യുതി പ്രവഹിക്കുന്ന കേബിൾ പൊട്ടി വീണതാണ് അപകട കാരണം. വൈദ്യുതി നിർത്താൻ കഴിയാതെ പോയതും അപകടത്തിന്‍റെ തീവ്രത വർധിക്കാന്‍ കാരണമായി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രാജസ്ഥാൻ 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒൗദ്യോഗിക തിരക്കുകൾ ഒഴിവാക്കി മുഖ്യമന്ത്രി വസുന്ധര രാജെ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.
വകുപ്പിന്‍റെ അനാസ്ഥ മൂലം വൈദ്യതി അപകടങ്ങളിൽപ്പെട്ട് ശരാശരി ഒരാളെങ്കിലും രാജസ്ഥാനിൽ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്.
സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.