ജയ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും പഠനം ഓൺലൈനിലാക്കേണ്ടി വന്നിരിക്കുകയാണ്. ഇതേ മാതൃകയാണ് രാജസ്ഥാനും പിന്തുടർന്നത്. എന്നാൽ, ചില മേഖലകളിൽ മൊബൈൽ കണക്ടിവിറ്റി ഇല്ലാതായതോടെ പഠനം പ്രതിസന്ധിയിലായി.
അത്തരമൊരു മേഖലയാണ് ബാർമർ. ഇവിടെ മൊബൈൽ സിഗ്നൽ കുറവായതിനാൽ വിദ്യാർഥികളെ പഠിപ്പിക്കാനായി അധ്യാപകർ വീട്ടിലെത്തുകയാണ് പതിവ്. മരുഭൂമിയിലൂടെ ഒട്ടകപുറത്തേറിയുള്ള വിദ്യാർഥികളുടെ വീട്ടിലേക്കുള്ള അധ്യാപകരുടെ യാത്രയാണ് ഇപ്പോൾ വൈറലാവുന്നത്.
ഒന്ന് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ ആഴ്ചയിലൊരിക്കലും ഒമ്പത് മുതൽ 12ാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ വീട്ടിൽ രണ്ട് തവണയുമാണ് അധ്യാപകരെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.